- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അസം ബുള്‍ഡോസര്‍ രാജ്; വെടിവയ്പില്‍ കൊല്ലപ്പെട്ടത് രണ്ടുപേര്‍; മൂന്നുദിവസത്തിനിടെ 237 കെട്ടിടങ്ങള്‍ തകര്‍ത്തു
ഗുവാഹത്തി: സുപ്രിംകോടതിയുടെ കര്‍ശന വിലക്ക് വകവയ്ക്കാതെയും വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടും ബുള്‍ഡോസര്‍ രാജ് തുടര്‍ന്ന് അസം സര്‍ക്കാര്‍. അസമിലെ കാംരൂപ് മെട്രോപൊളിറ്റന്‍ ജില്ലയിലെ കച്ചുതാലി ഗ്രാമത്തിലാണ് കൂട്ടകുടിയൊഴിപ്പിക്കല്‍ തുടരുന്നത്. ബുള്‍ഡോസര്‍ രാജിനെതിരേയുണ്ടായ പ്രതിഷേധത്തില്‍ രണ്ട് പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനു പിന്നാലെയും 150 കുടുംബങ്ങളുടെ വീടുകള്‍ തകര്‍ത്ത് കുടിയൊഴിപ്പിക്കല്‍ പുനരാരംഭിച്ചു. സെപ്തംബര്‍ ഒമ്പതിനാണ് കാംരൂപ് മെട്രോപൊളിറ്റന്‍ ജില്ലാ ഭരണകൂടവും പോലിസും ഗ്രാമത്തിലെത്തിയത്. ഭൂരിഭാഗവും ബംഗാളി മുസ് ലിംകള്‍ താമസിക്കുന്ന സ്ഥലത്താണ് ബുള്‍ഡോസര്‍ രാജ് നടപ്പാക്കിയത്. പ്രദേശം സൗത്ത് കാംരൂപിലെ വിജ്ഞാപനം ചെയ്യപ്പെട്ട ആദിവാസി മേഖലയുടെ കീഴിലാണെന്നു പറഞ്ഞാണ് നടപടി ആരംഭിച്ചത്. പട്ടികവര്‍ഗങ്ങള്‍, പട്ടികജാതിക്കാര്‍, സാന്തലുകള്, തേയില ഗോത്രങ്ങള്‍, ഗൂര്‍ഖകള്‍ എന്നിവ ഉള്‍പ്പെടുന്ന 'സംരക്ഷിത വിഭാഗങ്ങളില്‍' വിജ്ഞാപനം ചെയ്യപ്പെട്ട ഗോത്ര മേഖലകളിലെയും ബ്ലോക്കുകളിലെയും വില്പന, വാങ്ങല്‍, പാട്ടം, തീര്‍പ്പാക്കല്‍ എന്നിവ പരിമിതപ്പെടുത്തിയിരിക്കുന്നു.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 151 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും 237 കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്തു. കുടിയൊഴിപ്പിക്കലിന്റെ നാലാം ദിവസമാണ് അക്രമാസക്തമായത്. പ്രദേശവാസികള്‍ മൂര്‍ച്ചയുള്ള ആയുധങ്ങളും കല്ലുകളും ഉപയോഗിച്ച് തങ്ങളെ ആക്രമിച്ചതായും പ്രതികാരമായി പോലിസ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയും കണ്ണീര് വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ചെയ്തതായി പോലിസ് ആരോപിച്ചു. പ്രദേശവാസികളായ ഹൈദര്‍ അലി(22), സുബാഹിര്‍ അലി (19) എന്നിവരാണ് കൊല്ലപ്പെട്ടത്. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സര്‍ക്കിള്‍ ഓഫിസറും രണ്ട് പോലിസ് സ്റ്റേഷനുകളുടെ ചുമതലയുള്ള ഓഫിസര്‍മാരും ഉള്‍പ്പെടെ 22 പോലിസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്.
അതേ ദിവസം തന്നെ, ഗുവാഹത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമവാസികള്‍ ഭീതി കാരണം നാട് വിട്ടു. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അസം ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് ജി പി സിങ് അഭിപ്രായപ്പെട്ടു. തങ്ങളുടെ ഭക്ഷണവും സാധനങ്ങളും പോലിസ് വലിച്ചെറിയാന്‍ തുടങ്ങിയതോടെയാണ് പ്രതിഷേധിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍, ഗ്രാമവാസികള്‍ക്കും 'ബംഗ്ലാദേശി' എന്ന് ലേബല്‍ ചെയ്യപ്പെടുകയും 'ലാന്‍ഡ് ജിഹാദ്' നടത്തുന്നതായി ആരോപിക്കപ്പെടുകയും ചെയ്തു. എന്നാല്‍, ആരോപണങ്ങള്‍ പ്രദേശവാസികള്‍ നിഷേധിച്ചതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപോര്‍ട്ട് ചെയ്തു. നമ്മളില്‍ പലരും 20 വര്‍ഷമായി ഇവിടെയുണ്ട്. ഞങ്ങള്‍ ഇവിടെ ഭൂമി കൈവശപ്പെടുത്തിയിട്ടില്ല, ഞങ്ങള്‍ അത് വാങ്ങിയതാണ്. പക്ഷേ ഞങ്ങളെ ബംഗ്ലാദേശി പൗരന്മാര് എന്ന് വിളിക്കുന്നു. മോറിഗാവ് ജില്ലയിലെ ഗഗല്‍മാരി പഞ്ചായത്തില്‍ നദിയുടെ മണ്ണൊലിപ്പ് മൂലമുണ്ടായ നാശം കാരണം എന്റെ കുടുംബം ഇങ്ങോട്ട് താമസം മാറ്റി. മൊറിഗാവിലെ ഒരേ സ്ഥലത്തു നിന്നുള്ളവരാണ് ഇവിടെയുള്ള മിക്ക കുടുംബങ്ങളുമെന്നും പ്രദേശവാസിയായ അലി ഹുസയ്ന്‍ (60) പറഞ്ഞു.
സപ്തംബര്‍ 12 മുതല്‍ പ്രദേശത്തെ കുടിയൊഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരുന്നു. ഏതാനും പേര് ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ പ്രദേശം ആദിവാസി മേഖലയായി വിജ്ഞാപനം ചെയ്യപ്പെടുന്നതിന് മുമ്പ്, 1920-കളില്‍ തങ്ങള്‍ക്ക് പട്ടയം നല്‍കിയിരുന്നുവെന്ന് അവകാശപ്പെട്ട് 49 നിവാസികള്‍ ഒഴിപ്പിക്കല്‍ ഉത്തരവിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. അവരുടെ ക്ലെയിമുകളില്‍ തീരുമാനമെടുക്കാനും അവരുടെ പ്രാതിനിധ്യം തീര്‍പ്പാക്കുന്നതുവരെ അവരെ പുറത്താക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയെങ്കിലും ചൊവ്വാഴ്ച വീണ്ടും തുടരുകയായിരുന്നു. ചൊവ്വാഴ്ചത്തെ ഒഴിപ്പിക്കല്‍ ഹരജിക്കാരുടെ വീടുകളെ ബാധിച്ചിട്ടില്ലെന്ന് സോനാപൂര്‍ സര്‍ക്കിള്‍ ഓഫിസര്‍ നിതുല്‍ ഖതാനിയാര് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
''ആദ്യ ഘട്ടത്തില്‍ ഞങ്ങള്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഒഴിപ്പിക്കല്‍ നടത്തിയിരുന്നു. സ്വകാര്യ പട്ടയഭൂമിയില്‍ ഇത് രണ്ടാം ഘട്ടമാണ് നടത്തുന്നത്. ആദ്യ ദിവസം 150 കുടുംബങ്ങളെ ലക്ഷ്യം വച്ചെങ്കിലും ആളുകള്‍ പിരിഞ്ഞുപോയതായി കാണാം. ഞങ്ങള്‍ കെട്ടിടങ്ങള്‍ നീക്കം ചെയ്യുകയും അവ വീണ്ടും വന്ന് സ്ഥിരതാമസമാക്കാതിരിക്കാന്‍ പൊളിക്കലുകള്‍ നടത്തുകയും ചെയ്യുന്നു, ''അദ്ദേഹം പറഞ്ഞു.
2,000-ത്തോളം ആളുകളുള്ള 450 കുടുംബങ്ങളെ കുടിയൊഴിപ്പിച്ച ഗോല്‍പാറ ജില്ലയില്‍ ചൊവ്വാഴ്ച മറ്റൊരു കുടിയൊഴിപ്പിക്കല്‍ നടപടിയുണ്ടായി. 118 ഹെക്ടര്‍ ബന്ദര്മാത റിസര്‍വ് ഫോറസ്റ്റിന്റെ 55 ഹെക്ടര്‍ അനധികൃതമായി കൈവശം വച്ചതാണെന്നും കാട്ടാന ആക്രമണം രൂക്ഷമായതിനാല്‍ ഗോല്‍പാറയിലെ എല്ലാ സംരക്ഷിത വനമേഖലകളും വെട്ടിത്തെളിക്കാനുള്ള ഗുവാഹത്തി ഹൈക്കോടതിയുടെ ഉത്തരവിന് അനുസൃതമായാണ് കുടിയൊഴിപ്പിക്കല്‍ നടപടിയെന്നുമാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം. 2016 മുതല്‍ ആസാമില്‍ 10,620 കുടുംബങ്ങളെയെങ്കിലും സര്‍ക്കാര്‍ ഭൂമിയെന്നു പറഞ്ഞ് കുടിയൊഴിപ്പിച്ചിട്ടുണ്ട്.
RELATED STORIES
കുരുമുളക് സൂപ്പില്‍ വിഷം ചേര്‍ത്ത് യുവതി കൊന്നത് കാമുകനടക്കം അഞ്ച്...
2 Nov 2024 6:24 AM GMTനടന് സല്മാന് ഖാന് വീണ്ടും ഭീഷണി; അഞ്ച് കോടി നല്‍കണം
18 Oct 2024 5:32 AM GMTതീവണ്ടികൾ കൂട്ടിയിടിച്ചു: ബോഗികൾക്ക് തീ പിടിച്ചു
11 Oct 2024 5:41 PM GMTസിഎഎ എത്ര പേര്‍ക്ക് പൗരത്വം നല്കി? അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
11 Oct 2024 1:29 PM GMTനിയമസഭാ മാര്‍ച്ചിനിടെ സ്വര്‍ണം മോഷണം പോയെന്ന് അരിത ബാബു
9 Oct 2024 6:55 AM GMT''ഹിസ്ബുല്ലയുടെ നേതൃശൃംഖല ശക്തം'' ഷെയ്ഖ് നയീം ഖസം
8 Oct 2024 1:25 PM GMT