- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ആകെ 34,748 എയ് ഡ് സ് രോഗികള്‍; പരിശോധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു
10 വര്‍ഷം മുമ്പ് 2.40 ലക്ഷം പേരാണ് എച്ച്‌ഐവി പരിശോധനയ്‌ക്കെത്തിയതെങ്കില്‍ ഇപ്പോഴത് 5.56 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്
തിരുവനന്തപുരം: ഡിസംബര്‍ ഒന്ന് ലോക എയ് ഡ് സ് ദിനം. സംസ്ഥാനത്ത് ആകെ 34,748 എയ്ഡ്‌സ് രോഗികളുണ്ടെന്നു കണക്കുകള്‍. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപോര്‍ട്ടിലാണ് രോഗികളുടെ കണക്കുള്ളത്. അതേസമയം, എച്ച് ഐവി പരിശോധനയ്ക്കു വിധേയരാവുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഉണ്ടായത്. 10 വര്‍ഷം മുമ്പ് 2.40 ലക്ഷം പേരാണ് എച്ച്‌ഐവി പരിശോധനയ്‌ക്കെത്തിയതെങ്കില്‍ ഇപ്പോഴത് 5.56 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. ഏകദേശം നേരെ ഇരട്ടിയോളമായാണ് കൂടിയത്. എന്നാല്‍, സംസ്ഥാനത്ത് പുതുതായി എയ്ഡ്‌സ് രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഓരോ വര്‍ഷം കൂടുമ്പോഴും കുറവ് അനുഭവപ്പെടുന്നതായാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. 10 വര്‍ഷം മുമ്പ് 2010ല്‍ 2342 പേര്‍ക്കാണു പുതുതായി രോഗബാധ കണ്ടെത്തിയതെങ്കില്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെ ഇത് 985 ആണ്. 2018ല്‍ 1220 പേര്‍ക്കാണ് എയ്ഡ്‌സ് രോഗം പുതുതായി സ്ഥിരീകരിച്ചത്. പുതിയ കണക്കനുസരിച്ച് ഇന്ത്യയില്‍ 21.40 ലക്ഷം പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചിട്ടുണ്ട്. ഇതില്‍ 40 ശതമാനം സ്ത്രീകളാണ്. പുതിയ രോഗികളുടെ എണ്ണം കുറവാണെങ്കില്‍പോലും പ്രതിമാസം ശരാശരി 100 പേര്‍ക്കെങ്കിലും പുതുതായി എച്ച് ഐവി രോഗം ബാധിക്കുന്നതായും കണക്കുകളില്‍ നിന്ന് വ്യക്തമാവുന്നു. 2030ല്‍ എയ്ഡ്‌സ് രോഗത്തെ ലോകത്തു നിന്നു ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്.
പുതിയ രോഗികളുടെ എണ്ണം(വര്‍ഷത്തില്‍):
2010-2342
2011-2160
2012-1909
2013-1740
2014-1750
2015-1494
2016-1438
2017-1299
2018-1220
2019-985
RELATED STORIES
ക്ഷേത്ര വികസനത്തിനായി മുസ്ലിം പള്ളി പൊളിച്ചു
12 Jan 2025 11:32 AM GMTപീച്ചി ഡാം റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളെ...
12 Jan 2025 11:29 AM GMTവെയ്റ്റിങ്ങ് ഷെഡിലേക്ക് കാര്‍ ഇടിച്ചുകയറി; വ്യവസായിക്ക് ദാരുണാന്ത്യം
12 Jan 2025 11:10 AM GMTദേശീയഗാനത്തെയും ഭരണഘടനയെയും അപമാനിക്കുന്ന മുഖ്യമന്ത്രി സ്റ്റാലിന്റെ...
12 Jan 2025 10:51 AM GMTജസ്റ്റിസ് ദേവന് രാമചന്ദ്രനെതിരെ സൈബര്‍ ആക്രമണം; ഒരാളുടെ ഫെയ്സ്ബുക്ക് ...
12 Jan 2025 10:43 AM GMTശിക്ഷയായി സ്കൂള്‍ വിദ്യാര്‍ഥിനികളോട് ഷര്‍ട്ട് അഴിക്കാന്‍ പറഞ്ഞ്...
12 Jan 2025 10:31 AM GMT