- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം; സ്വേച്ഛാധിപത്യത്തിനെതിരായ ജനാധിപത്യ പോരാട്ടത്തിന്റെ വിജയം- ഒ എം എ സലാം
കോഴിക്കോട്: രാജ്യത്തെ കര്‍ഷകരെ ദ്രോഹിക്കുന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കര്‍ഷകരുടെ ഒരു വര്‍ഷം നീണ്ടുനിന്ന ജനാധിപത്യ സമരത്തിന്റെ വിജയമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം. ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികളെന്നും അവരുടെ താല്‍പര്യങ്ങള്‍ അവഗണിക്കാനാവില്ലെന്നും മോദി സര്‍ക്കാരിനെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കര്‍ഷകരുടെ ചരിത്രപരമായ ജനാധിപത്യ സമരം ഒടുവില്‍ ധാര്‍ഷ്ട്യത്തിനും സ്വേച്ഛാധിപത്യത്തിനുമെതിരേ വിജയം നേടി.
ക്രൂരമായ നടപടികളുണ്ടായിട്ടും കര്‍ഷക സംഘടനകള്‍ ഒരിക്കലും പിന്നോട്ടുപോവാതെ ബിജെപിയുടെ ധാര്‍ഷ്ട്യത്തെ മുട്ടുകുത്തിക്കാന്‍ ഒരുവര്‍ഷത്തോളം തങ്ങളുടെ പോരാട്ടം തുടരുകയായിരുന്നു. യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മോദിയുടെ പ്രഖ്യാപനമെന്നത് കേവലം യാദൃശ്ചികമല്ല.
കര്‍ഷകരുടെ ജീവിതത്തേക്കാളും രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തേക്കാളും തിരഞ്ഞെടുപ്പ് വിജയത്തിനും അധികാരത്തിനും മുന്‍ഗണന നല്‍കുമെന്നും അത് നേടിയെടുക്കാന്‍ ഏതറ്റം വരെയും പോവുമെന്നും ആവര്‍ത്തിച്ച് തെളിയിച്ച സര്‍ക്കാരാണിത്. ഈ നിയമങ്ങള്‍ കര്‍ഷകര്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും രാജ്യത്തെ ഒരു ചെറിയകൂട്ടം മുതലാളിത്ത വര്‍ഗത്തിന് പ്രയോജനപ്പെടുത്താന്‍ മാത്രമായിരുന്നുവെന്നും വിവാദ നിയമങ്ങള്‍ റദ്ദാക്കിയതോടെ നിസ്സംശയം തെളിഞ്ഞിരിക്കുകയാണ്. പ്രക്ഷോഭം നടത്തുന്ന കര്‍ഷകരോട് പോലിസും വലതുപക്ഷ ഗ്രൂപ്പുകളും നടത്തിയ അതിക്രമങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല.
കര്‍ഷകരുടെ ബാക്കി ആവശ്യങ്ങള്‍ അംഗീകരിക്കുകയും നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് നീതി ലഭിക്കുകയും ചെയ്യുന്നതുവരെ കര്‍ഷകരുടെ സമരത്തിന് രാജ്യം പിന്തുണ നല്‍കണം. ഈ വിജയത്തില്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റ് വിഭാഗങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കാമെന്നും സിഎഎ, എന്‍ആര്‍സി തുടങ്ങിയ വിവേചനപരവും ഭരണഘടനാ വിരുദ്ധവുമായ നടപടികളെ പരാജയപ്പെടുത്താനും ഒരു പാഠമുണ്ടെന്നും ഒ എം എ സലാം ചൂണ്ടിക്കാട്ടി.
RELATED STORIES
ശബരിമല തീര്‍ഥാടക ഷോക്കേറ്റ് മരിച്ച സംഭവം, ഗുരുതര സുരക്ഷാ വീഴ്ച;...
21 May 2025 7:49 AM GMTമാനന്തവാടി റൂസ കോളേജ് ; സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന കബളിപ്പിക്കല്‍...
21 May 2025 7:46 AM GMTഓപറേഷന് സിന്ദൂറിനെ വിമര്‍ശിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത പ്രൊഫസര്‍ ...
21 May 2025 7:38 AM GMTആര്‍എസ്എസ് പ്രവര്ത്തകന് പൊള്ളലേറ്റ സംഭവം; സമഗ്രാന്വേഷണം നടത്തണം:...
21 May 2025 7:18 AM GMTദലിത് സ്ത്രീയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ച സംഭവം;...
21 May 2025 6:17 AM GMTകൈക്കൂലിക്കേസില്‍ ഇഡി അസിസ്റ്റന്റ് ശേഖര്‍കുമാറിന് ഉടന്‍ നോട്ടിസ്...
21 May 2025 6:01 AM GMT