- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജിവയ്ക്കില്ലെന്ന് ഉറച്ച് ഇമ്രാന്‍ ഖാന്‍, പാകിസ്താനില്‍ പ്രതിസന്ധി രൂക്ഷം; അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച ഞായറാഴ്ച

ഇസ്‌ലാമാബാദ്: രാജിവയ്ക്കില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതോടെ പാകിസ്താനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുന്നു. ഞായറാഴ്ച അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. അവിശ്വാസ പ്രമേയത്തെ നേരിടാന്‍ സജ്ജമാണെന്നും രാജിവയ്ക്കില്ലെന്നുമാണ് ഇമ്രാന്‍ ഖാന്റെ നിലപാട്. രാജ്യത്തെ അഭിസംബോധന ചെയ്യെവയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇമ്രാനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച വൈകിട്ട് ചേര്‍ന്ന നാഷനല്‍ അസംബ്ലി പിരിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്.
പ്രധാന ഘടകകക്ഷിയും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്നതിനാല്‍ ഇമ്രാന്റെ ഭരണമുന്നണിക്ക് ഭൂരിപക്ഷം നഷ്ടമായിരുന്നു. 'ചിലയാളുകള്‍ എന്നോടു പറഞ്ഞു, രാജിവയ്ക്കാന്‍. താന്‍ എന്തിന് രാജിവയ്ക്കണം ? 20 വര്‍ഷത്തോളം ക്രിക്കറ്റ് കളിച്ചയാളാണ് ഞാന്‍. അവസാന പന്തുവരെ താന്‍ പോരാടുമെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. അവിശ്വാസ പ്രമേയ വോട്ടെടുപ്പിന്റെ ഫലം എന്തു തന്നെയായാലും അത് നേരിടാന്‍ സജ്ജനാണ്. കൂടുതല്‍ നിശ്ചയദാഢ്യത്തോടെ താന്‍ തിരിച്ചുവരും. പാകിസ്താന്‍ അതിന്റെ ചരിത്രത്തിലെ നിര്‍ണായകഘട്ടത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു'- രാജ്യത്തെ അഭിസംബോധന ചെയ്ത് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
ഇമ്രാന്‍ ഖാനെതിരായ അവിശ്വാസപ്രമേയം ദേശീയ അസംബ്ലി ഞായറാഴ്ച ചര്‍ച്ച ചെയ്യാനിരിക്കെയാണ് വൈകാരിക പ്രതികരണം. അവിശ്വാസ പ്രമേയത്തില്‍ ഇന്നലെ ചര്‍ച്ച ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും മിനിറ്റുകള്‍ മാത്രമാണ് സഭാനടപടികള്‍ നീണ്ടത്. പ്രമേയം ചര്‍ച്ചചെയ്ത് വോട്ടിനിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചെങ്കിലും സ്പീക്കര്‍ ഇത് അവഗണിക്കുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച വീണ്ടും ദേശീയ അസംബ്ലി ചേരുമെന്ന് സ്പീക്കര്‍ അറിയിച്ചു.
ഇമ്രാന്‍ ഖാനെ അട്ടിമറിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം പരാജയപ്പെടുത്തണമെങ്കില്‍ 342 അംഗ സഭയില്‍ 172 വോട്ടുകള്‍ ആവശ്യമാണ്. എന്നാല്‍, 175 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും പ്രധാനമന്ത്രി ഉടന്‍ രാജിവയ്ക്കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അമേരിക്കക്കെതിരേ രൂക്ഷവിമര്‍ശനമാണ് ഇമ്രാന്‍ ഖാന്‍ ഉന്നയിച്ചത്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നില്‍ അമേരിക്കയാണ്. പ്രതിപക്ഷത്തിന് അമേരിക്കയെ ഭയമാണ്.
താന്‍ തുടര്‍ന്നാല്‍ പാകിസ്താന് തിരിച്ചടിയുണ്ടാകുമെന്ന് എംബസി വഴി അമേരിക്ക ഭീഷണിപ്പെടുത്തി. പാകിസ്താന്റെ വിദേശനയം ഇന്ത്യാ വിരുദ്ധമോ യുഎസ് വിരുദ്ധമോ അല്ലെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫും മുഷറഫും ഇന്ത്യയുമായും രഹസ്യചര്‍ച്ചകള്‍ നടത്തിയെന്നും ഇമ്രാന്‍ ആരോപിച്ചു. അതേസമയം, പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഒരു പങ്കുമില്ലെന്ന് വ്യക്തമാക്കി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്.
RELATED STORIES
ഭാസ്കര കാരണവര് വധക്കേസ്: വിവാദങ്ങള്ക്ക് ഒടുവില് ഷെറിന്റെ മോചനം...
3 April 2025 1:30 PM GMTമാസപ്പടി കേസ്; വീണ വിജയനെ പ്രതിച്ചേര്ത്ത് എസ്എഫ്ഐഒ കുറ്റപത്രം
3 April 2025 12:56 PM GMTഎസ് എസ് എല് സി വിദ്യാര്ഥിക്കെതിരെ കേസടുത്ത നടപടി മനുഷ്യാവകാശ ലംഘനം : ...
3 April 2025 12:46 PM GMTവഖ്ഫ് ഭേദഗതി അംഗീകരിക്കില്ല: കേന്ദ്ര സര്ക്കാര് ലോക്സഭയില്...
3 April 2025 12:33 PM GMTസംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
3 April 2025 12:13 PM GMTജസ്റ്റിസ് യശ്വന്ത് വര്മയുടെ വീട്ടില് പണം സൂക്ഷിച്ചത് സിആര്പിഎഫിന്റെ ...
3 April 2025 12:07 PM GMT