Sub Lead

പ്രണയിച്ച് വിവാഹം കഴിച്ചതിലെ പക; പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി

യുവാവിനെ സഫ്ഗര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. ബുധനാഴ്ചയാണ് രാജ്യതലസ്ഥാനത്ത് ഞെട്ടിക്കുന്ന സംഭവുണ്ടായത്.

പ്രണയിച്ച് വിവാഹം കഴിച്ചതിലെ പക; പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി
X

ന്യൂഡല്‍ഹി: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനോട് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ കൊടുംക്രൂരത. യുവാവിനെ തട്ടിക്കൊണ്ടുപോയി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ശേഷം യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി അഴുക്കുചാലില്‍ തള്ളി. ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍ മേഖലയിലാണ് സംഭവം. യുവാവിനെ സഫ്ഗര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. ബുധനാഴ്ചയാണ് രാജ്യതലസ്ഥാനത്ത് ഞെട്ടിക്കുന്ന സംഭവുണ്ടായത്. രണ്ടുവര്‍ഷമായി 20 കാരിയായ പെണ്‍കുട്ടിയും 22കാരനായ യുവാവും പ്രണയത്തിലായിരുന്നു.

എന്നാല്‍, ഈ ബന്ധത്തെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. ഇതെത്തുടര്‍ന്ന് ഇരുവരും ഒളിച്ചുപോയി ജയ്പൂരിലെത്തി വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരും തിരിച്ച് ഡല്‍ഹി രജൗരി ഗാര്‍ഡനിലെത്തിയത്. ഇവര്‍ മടങ്ങിയെത്തിയ വിവരമറിഞ്ഞ് പ്രകോപിതരമായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രജൗരി ഗാര്‍ഡനിലെത്തി യുവാവിനെ പിടിച്ചുകൊണ്ടുപോയി മര്‍ദ്ദനത്തിനിരയാക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയുമായിരുന്നു.

തുടര്‍ന്ന് സാഗര്‍പൂരിലെ അഴുക്കുചാലിന്റെ തീരത്ത് യുവാവിനെ ഉപേക്ഷിച്ച ശേഷം ഇവര്‍ രക്ഷപ്പെടുകയായിരുന്നു. വഴിയാത്രക്കാരാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ യുവാവിനെ കാണുന്നത്. തുടര്‍ന്ന് പോലിസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. യുവാവിന്റെയും പെണ്‍കുട്ടിയുടെയും പരാതിയില്‍ യുവതിയുടെ വീട്ടുകാര്‍ക്കെതിരേ വധശ്രമത്തിനും തട്ടിക്കൊണ്ടുപോവലിനും രജൗരി ഗാര്‍ഡന്‍ പോലിസ് കേസെടുത്തിട്ടുണ്ടെന്ന് അഡീഷനല്‍ ഡിസിപി പ്രശാന്ത് പ്രിയ ഗൗതം പറഞ്ഞു.

Next Story

RELATED STORIES

Share it