Sub Lead

ഐപിഎല്‍; സൂപ്പര്‍ ഓവറില്‍ പഞ്ചാബിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

ഐപിഎല്‍; സൂപ്പര്‍ ഓവറില്‍ പഞ്ചാബിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്
X


ദുബായ്: ഐപിഎല്ലില്‍ ഇന്ന് നടന്ന ആവേശകരമായ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഡല്‍ഹി ക്യാപ്റ്റല്‍സിന് ജയം.

മല്‍സരം ടൈ ആയതിനെ തുടര്‍ന്ന് സൂപ്പര്‍ ഓവറിലേക്കു നീങ്ങുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് റണ്‍സെടുത്തപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഡല്‍ഹി മൂന്ന് റണ്‍സ് നേടി വിജയം എത്തിപിടിക്കുകയായിരുന്നു.

സൂപ്പര്‍ ഓവറില്‍ രണ്ട് പന്ത് നേരിട്ട രാഹുല്‍ രണ്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ നിക്കോളസ് പൂരന്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. രണ്ട് വിക്കറ്റും കഗിസോ റബാദയ്ക്കാണ്. റബാദയാണ് ഡല്‍ഹിക്ക് വിജയം അനായാസമാക്കിയത്. ഡല്‍ഹിക്ക് വേണ്ടി ഋഷഭ് പന്തും(2) ശ്രേയസ് അയ്യരുമാണ് സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്തത്. പഞ്ചാബിനായി സൂപ്പര്‍ ഓവറില്‍ ബൗള്‍ ചെയ്തത് മുഹമ്മദ് ഷമിയായിരുന്നു.

നേരത്തെ ഡല്‍ഹി ഉയര്‍ത്തിയ 157 റണ്‍സ് എളുപ്പം മറികടക്കാമെന്ന പഞ്ചാബിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായിട്ടായിരുന്നു ഡല്‍ഹിയുടെ പ്രകടനം. പഞ്ചാബിന് വേണ്ടി മായങ്ക് അഗര്‍വാള്‍ 89 റണ്‍സെടുത്ത് ഒറ്റയാനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചെങ്കിലും മറുവശത്ത് പിടിച്ചു നില്‍ക്കാന്‍ ഒരു താരത്തിനും ആയില്ല. ക്യാപ്റ്റന്‍ രാഹുല്‍ 21 റണ്‍സെടുത്തപ്പോള്‍ ഗൗതം 20 റണ്‍സെടുത്തു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിനെ ഇന്ന് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. . 60 പന്തില്‍ നിന്നാണ് അഗര്‍വാളിന്റെ ഇന്നിങ്‌സ്. അവസാന ഓവറുകളില്‍ മികച്ച ബൗളിങ് പുറത്തെടുത്ത ഡല്‍ഹി താരങ്ങളായ സ്റ്റോണിസും റബാദെയുമാണ് സ്‌കോര്‍ തുല്യമാക്കി മല്‍സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തിരുന്നു. ടോസ് നേടിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. ഡല്‍ഹി നിരയില്‍ മാര്‍ക്കസ് സ്റ്റോണിസാണ് (53) പിടിച്ചു നിന്നത്. 21 പന്തില്‍ നിന്നാണ് താരം അര്‍ദ്ധ സെഞ്ചുറി നേടിയത്. പൃഥ്വി ഷാ (5), ശിഖര്‍ ധവാന്‍(0), ഹെറ്റ്‌മെയര്‍(7) എന്നിവര്‍ പെട്ടെന്ന് പുറത്തായത് ഡല്‍ഹിക്ക് തിരിച്ചടിയായി. തുടര്‍ന്ന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (39), ഋഷഭ് പന്ത് (31) എന്നിവര്‍ ചേര്‍ന്ന് ഡല്‍ഹിയെ കരകയറ്റുകയായിരുന്നു. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി മൂന്നും കോട്രല്‍ രണ്ട് വിക്കറ്റും നേടി.

Delhi Capitals Beat Kings XI Punjab In Super Over After Thrilling Match Ends In Tie

Next Story

RELATED STORIES

Share it