Sub Lead

ജാമിഅ മില്ലിയ്യയിലെ പ്രസംഗം: ഷര്‍ജീല്‍ ഇമാമിന് ജാമ്യം അനുവദിച്ച് ഡല്‍ഹി കോടതി

ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗം സര്‍വകലാശാലയ്ക്കു പുറത്ത് അക്രമത്തിന് കാരണമായെന്ന് ആരോപിച്ചായിരുന്നു ഡല്‍ഹി പോലിസ് ഷര്‍ജീലിനെതിരേ കള്ളക്കേസ് ചുമത്തിയത്.

ജാമിഅ മില്ലിയ്യയിലെ പ്രസംഗം: ഷര്‍ജീല്‍ ഇമാമിന് ജാമ്യം അനുവദിച്ച് ഡല്‍ഹി കോടതി
X

ന്യൂഡല്‍ഹി: സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 2019 ഡിസംബറില്‍ ജാമിഅ മില്ലിയ്യ കാംപസില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഡല്‍ഹി പോലിസ് ചുമത്തിയ രാജ്യദ്രോഹക്കേസില്‍ ജെഎന്‍യു ഗവേഷണ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിന് ജാമ്യം അനുവദിച്ച് ഡല്‍ഹി കോടതി. ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗം സര്‍വകലാശാലയ്ക്കു പുറത്ത് അക്രമത്തിന് കാരണമായെന്ന് ആരോപിച്ചായിരുന്നു ഡല്‍ഹി പോലിസ് ഷര്‍ജീലിനെതിരേ കള്ളക്കേസ് ചുമത്തിയത്.

ഐപിസി സെക്ഷന്‍ 124 എ (രാജ്യദ്രോഹം), 153 എ വകുപ്പുകള്‍ പ്രകാരം 2020 ജനുവരി 25നാണ് ഡല്‍ഹി പോലീസ് അദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2020 ജനുവരി 28ന് ബിഹാറിലെ ജഹാനാബാദില്‍ നിന്നാണ് ഷര്‍ജീല്‍ ഇമാം അറസ്റ്റിലായത്.

അദ്ദേഹത്തിന്റെ പ്രസംഗം ആളുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്നും ഇത് ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാല പ്രദേശത്ത് കലാപത്തിന് തിരികൊളുത്തിയെന്നും ആരോപിച്ച് 2020 ഏപ്രിലിലാണ് ഷര്‍ജീല്‍ ഇമാമിനെതിരെ ഡല്‍ഹി പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ജാമിയ സര്‍വകലാശാലയിലും അലിഗഢിലും ഷര്‍ജീല്‍ ഇമാം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതായി ക്രൈംബ്രാഞ്ച് അന്വേഷണം അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് ഡല്‍ഹി കലാപക്കേസിലും ഷര്‍ജീല്‍ ഇമാമിനെ പ്രതി ചേര്‍ത്തിരുന്നു.

Next Story

RELATED STORIES

Share it