Sub Lead

ജന്ദര്‍ മന്ദറിലെ മുസ്‌ലിം വംശഹത്യാ ഭീഷണി; മൂന്നു പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച് ഡല്‍ഹി കോടതി

ഈ രാജ്യത്തെ ഒരു പൗരനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ജനാധിപത്യ വിരുദ്ധവും വിളിക്കപ്പെടാന്‍ പാടില്ലാത്തതുമായ 'കടുത്ത പരാമര്‍ശങ്ങള്‍' ആണ് അവരില്‍നിന്നുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു.

ജന്ദര്‍ മന്ദറിലെ മുസ്‌ലിം വംശഹത്യാ ഭീഷണി; മൂന്നു പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച് ഡല്‍ഹി കോടതി
X

ന്യൂഡല്‍ഹി: ജന്ദര്‍ മന്ദറില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന പരിപാടിയില്‍ മുസ്‌ലിംകള്‍ക്കെതിരേ വംശഹത്യാ ഭീഷണി മുഴക്കിയ കേസില്‍ അറസ്റ്റിലായ മൂന്ന് പേരുടെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. ഈ രാജ്യത്തെ ഒരു പൗരനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ജനാധിപത്യ വിരുദ്ധവും വിളിക്കപ്പെടാന്‍ പാടില്ലാത്തതുമായ 'കടുത്ത പരാമര്‍ശങ്ങള്‍' ആണ് അവരില്‍നിന്നുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു.

പ്രീത് സിങ്, ദീപക് സിങ് ഹിന്ദു, വിനോദ് ശര്‍മ്മ എന്നിവരുടെ ജാമ്യാപേക്ഷയാണ് ലിങ്ക് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഉദ്ബവ് കുമാര്‍ ജെയിന്‍ തള്ളിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

മുസ്‌ലിം വിരുദ്ധ റാലി സംഘടിപ്പിച്ചതിന് അറസ്റ്റിലായി ഒരു ദിവസത്തിന് ശേഷം ബിജെപി നേതാവും സുപ്രിം കോടതി അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയ്ക്ക് കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചിരുന്നു. പ്രതികള്‍ ഉയര്‍ത്തിയ മുദ്രാവാക്യം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മതനിരപേക്ഷതയുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി കണ്ടെത്തി.

പരിപാടിയുടെ വീഡിയോകളില്‍ മുസ്‌ലിംകള്‍ അറുക്കപ്പെടുമ്പോള്‍ റാം റാം എന്ന് ജപിക്കും, നിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ജയ് ശ്രീ റാം വിളിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങളും പരിപാടിയില്‍ ഉയര്‍ത്തിയിരുന്നു.

Next Story

RELATED STORIES

Share it