Sub Lead

ഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവം; സത്യപ്രതിജ്ഞ ഈ ആഴ്ച

ഇന്ന് തന്നെ കെജ്‌രിവാളിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുമെന്നാണ് സൂചന.

ഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവം; സത്യപ്രതിജ്ഞ ഈ ആഴ്ച
X

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നിലംപരിശാക്കി ഉജ്ജ്വല വിജയം സ്വന്തമാക്കിയതിനു പിന്നാലെ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി. ഇന്നു 11.30ഓടെ അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടില്‍ നേതാക്കള്‍ യോഗം ചേരും.ഇന്ന് തന്നെ കെജ്‌രിവാളിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുമെന്നാണ് സൂചന. പിന്നാലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാനെ നേരില്‍കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദവും ഉന്നയിക്കുമെന്നാണ് സൂചന.

മനീഷ് സിസോദിയ, ഗോപാല്‍ റായ്, സോംനാഥ് ഭാരതി, തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകള്‍ വകുപ്പുകള്‍ ലഭിക്കും. അതിഷി മര്‍ലേന, രാഘവ് ചന്ദ ഉള്‍പ്പടെയുള്ള യുവമുഖങ്ങളും ഇത്തവണ മന്ത്രിസഭയിലെത്തുമെന്ന് സൂചനയുണ്ട്. ആംആദ്മി പാര്‍ട്ടിയുടെ രണ്ടാം വിജയത്തില്‍ കൂടുതല്‍ യുവമുഖങ്ങള്‍ ഡല്‍ഹി നിയമസഭയിലേക്കെത്തുകയാണ്. സത്യപ്രതിജ്ഞ ഈ ആഴ്ച തന്നെ നടത്താനാണ് ആം ആദ്മിയുടെ നീക്കം.

കഴിഞ്ഞ തവണ 67 സീറ്റില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി ഇക്കുറി 62 സീറ്റ് നേടിയാണ് അധികാരം നിലനിര്‍ത്തിയത്.കേന്ദ്രഭരണത്തിന്റെ ആനുകൂല്യത്തില്‍ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിച്ച് പ്രചരണം നടത്തിയിട്ടും ബിജെപി കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റില്‍ നിന്ന് കേവലം അഞ്ചു സീറ്റാണ് അധികം ലഭിച്ചത്. തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്.

അതേസമയം, വീണ്ടും അരവിന്ദ് കെജ്രിവാള്‍ തന്നെ മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും. ആംആദ്മി പാര്‍ട്ടിക്ക് ആകെ പോള്‍ ചെയ്തതിന്റെ 53.57 ശതമാനം വോട്ട് ലഭിച്ചു. ബിജെപിക്ക് 38.5 ശതമാനം വോട്ടാണ് ലഭിച്ചത്. കനത്ത തിരിച്ചടി നേരിട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വോട്ട് 4.26 ശതമാനമായി ഇടിഞ്ഞു. 0.71 ശതമാനം വോട്ട് നേടിയ ബിഎസ്പിയാണ് വോട്ട് നിലയില്‍ നാലാം സ്ഥാനത്ത്.

2015ല്‍ 70ല്‍ 67 സീറ്റുകളെന്ന മൃഗീയ ഭൂരിപക്ഷം നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ആ നേട്ടത്തില്‍ നിന്ന്, അഞ്ച് വര്‍ഷം തികച്ച ശേഷമുള്ള രണ്ടാം മത്സരത്തിനിറങ്ങിയ കെജ്‌രിവാളിന് 60 സീറ്റുകളില്‍ കൂടുതല്‍ പല എക്‌സിറ്റ് പോളുകളും പ്രവചിച്ചതല്ല. 55 സീറ്റ് കിട്ടുമെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ അവകാശപ്പെട്ടിരുന്നു.

2013 വരെ ഡല്‍ഹിയില്‍ 15 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് ഇത്തവണ നേരിട്ടത് സമാനതകളില്ലാത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പിലുണ്ടായത്. ഒരു സീറ്റു പോലും ജയിക്കാനാകാതെ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാഴ്ച വച്ചത്.

70 സീറ്റില്‍ 66 ഇടത്താണ് കോണ്‍ഗ്രസ് മത്സരിച്ചത്. നാലിടത്ത് സഖ്യകക്ഷിയായ ആര്‍ജെഡി മത്സരിച്ചു. 63 ഇടത്തും കോണ്‍ഗ്രസിന് കെട്ടിവച്ച പണം നഷ്ടമായി. ഗാന്ധിനഗര്‍, ബദ്‌ലി, കസ്തൂര്‍ബാ നഗര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് പണം തിരിച്ചു കിട്ടിയത്. ആം ആദ്മിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ചേക്കേറി ചാന്ദ്‌നി ചൗക്ക് മണ്ഡലത്തില്‍ മത്സരിച്ച അല്‍ക്ക ലാംബയ്ക്കും സ്വന്തം കാശ് തിരിച്ചെടുക്കാനായില്ല. 2015ല്‍ ജയിച്ച മണ്ഡലത്തിലാണ് ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ അവര്‍ മത്സരിച്ചത്.

Next Story

RELATED STORIES

Share it