Sub Lead

'കൊല്ലപ്പെട്ട' യുവതി ജീവനോടെ തിരിച്ചെത്തി; 2018 മുതല്‍ ജയിലിലുള്ള പ്രതിക്ക് ജാമ്യം

കൊല്ലപ്പെട്ട യുവതി ജീവനോടെ തിരിച്ചെത്തി; 2018 മുതല്‍ ജയിലിലുള്ള പ്രതിക്ക് ജാമ്യം
X

ന്യൂഡല്‍ഹി: യുവതിയെ കൊലപ്പെടുത്തിയ കേസില്‍ 2018 മുതല്‍ ജയിലില്‍ കഴിയുന്ന യുവാവിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. 'മരിച്ച' യുവതി ജീവനോടെ തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് മഞ്ജീത് കര്‍ക്കേത്ത എന്ന യുവാവിന് ജസ്റ്റിസ് ഗിരീഷ് കത്പാലിയ ജാമ്യം അനുവദിച്ചത്. ഇത് കേവലം അന്വേഷണ ഉദ്യോസ്ഥന്റെ മാത്രം പിഴവല്ലെന്നും മേല്‍നോട്ടം വഹിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കൃത്യവിലോപമാണെന്നും കോടതി നിരീക്ഷിച്ചു.

2018ല്‍ മിയാന്‍വാലി പോലിസ് രജിസ്റ്റര്‍ ചെയ്ത കൊലക്കേസിലാണ് മഞ്ജീത് പ്രതിയായത്. പ്രദേശവാസിയായ സോണി എന്ന ഛോട്ടിയെ ഏതാനും ദിവസം മുമ്പ് കാണാതായിരുന്നു. അല്‍പ്പദിവസത്തിന് ശേഷം കഷ്ണങ്ങളാക്കിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി. ഇത് സോണിയുടേത് ആണെന്നും മഞ്ജീത് ആണ് പ്രതിയെന്നുമാണ് പോലിസ് പറഞ്ഞിരുന്നത്. സോണിയുടെ കൂടെ നാട്ടുകാര്‍ അവസാനം കണ്ടത് മഞ്ജീതിനെയാണെന്നും പോലിസ് പറഞ്ഞു. പക്ഷേ, കഴിഞ്ഞ ദിവസം സോണി ജീവനോടെ തിരിച്ചെത്തി. ഇതോടെയാണ് മഞ്ജീതിന് ജാമ്യം അനുവദിച്ചത്. കൊല്ലപ്പെട്ടത് ആരാണെന്ന് ഇതുവരെ പോലിസിന് കണ്ടെത്താനാവാത്തത് ഞെട്ടിച്ചുവെന്നും കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it