- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: ഡല്‍ഹിയിലും മഹാരാഷ്ട്രയിലും സ്ഥിതി രൂക്ഷം
കൊറോണ വൈറസ് കേസുകളില്‍ എക്കാലത്തെയും വലിയ വര്‍ധനവാണ് മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ഉണ്ടായതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു
ദേശീയ തലസ്ഥാനം 141 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു, ഇത് ഏറ്റവും വലിയ ഏകദിന മരണസംഖ്യയാണ്. നഗരത്തിലെ സജീവ കേസുകള്‍ എക്കാലത്തെയും ഉയര്‍ന്ന 61,000 ആയി ഉയര്‍ന്നു. രോഗമുക്തരുടെ നിരക്ക് 90.94 ശതമാനമായി കുറഞ്ഞു.
19.69 ശതമാനമാണ് ഡല്‍ഹിയിലെ പോസിറ്റീവ് നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,649 കൊവിഡ് രോഗികള്‍ ആശുപത്രി വിട്ടു. ഈ കാലയളവില്‍ 99,000 കൊറോണ വൈറസ് പരിശോധനകള്‍ നഗരത്തില്‍ നടത്തി. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 398 പേര്‍ മരിച്ചു. 45,335 രോഗികള്‍ ആശുപത്രി വിട്ടു.
അതേസമയം, കര്‍ണാടകയിലും പ്രതിദിന കൊവിഡ് കേസുകള്‍ കൂടി. ഇന്ന് പതിനയ്യായിരത്തിനടുത്താണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയ രോഗവ്യാപനമാണിത്. 14859 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 78 പേര്‍ മരണത്തിന് കീഴടങ്ങി. 9917 രോഗികളും ബെംഗളൂരു നഗരത്തില്‍ നിന്നാണ്. 57 പേര്‍ ഇവിടെ മരിച്ചു. അതേസമയം, കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.
ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും പഞ്ചാബിലും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപ്രിച്ചു. ദില്ലിയില്‍ വാരാന്ത്യ കര്‍ഫ്യൂ ശനിയാഴ്ച തുടങ്ങും. പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം തുടരും. കേരളത്തിലും പ്രതിദിന കൊവിഡ് കേസുകള്‍ ഇന്ന് പതിനായിരം കടന്നു. ഇന്ന് 10,031 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. 14.8 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണം കൂടി കൊവിഡ് മൂലമാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കോഴിക്കോടും എറണാകുളത്തും പ്രതിദിന രോഗബാധ ആയിരം കടന്നു.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഅന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTഎ പി അസ്ലം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വിതരണവും ഖുര്‍ആന്‍ സമ്മേളനവും
22 Dec 2024 3:15 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMT