Sub Lead

ഗ്രെറ്റ തന്‍ബര്‍ഗിനെതിരേ കേസെടുത്ത് ഡല്‍ഹി പോലിസ്

പോപ് ഗായിക റിഹാനക്ക് പിന്നാലെയാണ് ഗ്രെറ്റ തന്‍ബര്‍ഗ് കാര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് ട്വീറ്റ് ചെയ്തത്. സിഎന്‍എന്നിന്റെ വാര്‍ത്ത പങ്കുവച്ചാണ് ഇരുവരും പിന്തുണയറിയിച്ചത്.

ഗ്രെറ്റ തന്‍ബര്‍ഗിനെതിരേ കേസെടുത്ത് ഡല്‍ഹി പോലിസ്
X

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗക്കെതിരേ കേസെടുത്ത് ഡല്‍ഹി പോലിസ്.

ഗ്രെറ്റ തന്‍ബെര്‍ഗിനെതിരായി ഡല്‍ഹി പോലിസിന്റെ എഫ്‌ഐആറില്‍ 153 എ (മതം, വംശം എന്നിവയുടെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക), സെക്ഷന്‍ 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

പോപ് ഗായിക റിഹാനക്ക് പിന്നാലെയാണ് ഗ്രെറ്റ തന്‍ബര്‍ഗ് കാര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് ട്വീറ്റ് ചെയ്തത്. സിഎന്‍എന്നിന്റെ വാര്‍ത്ത പങ്കുവച്ചാണ് ഇരുവരും പിന്തുണയറിയിച്ചത്.

ഇന്ത്യയിലെ കര്‍ഷക പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം അറിയിക്കുന്നു എന്ന വാക്കുകള്‍ക്ക് ഒപ്പമാണ് തന്‍ബര്‍ഗ് സിഎന്‍എന്‍ വാര്‍ത്ത പങ്കുവച്ചത്. പ്രതിഷേധ സ്ഥലങ്ങളിലെ ഇന്റര്‍നെറ്റ് നിരോധനം നടപ്പാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ തന്‍ബര്‍ഗ് രംഗത്തെത്തിയത്.

ഇതേ വാര്‍ത്തയാണ് റിഹാനയും പങ്കുവച്ചത്. നമ്മള്‍ എന്താണ് ഇതേക്കുറിച്ച് സംസാരിക്കാത്തത് എന്ന തലവാചകത്തോടെയാണ് റിഹാന വാര്‍ത്ത ട്വീറ്റ് ചെയ്തത്.

Next Story

RELATED STORIES

Share it