Sub Lead

ഡല്‍ഹി കലാപ റിപോര്‍ട്ടിങ്: ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്

ഡല്‍ഹി കലാപ റിപോര്‍ട്ടിങ്: ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്
X

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘപരിവാരം നടത്തിയ വര്‍ഗീയ കലാപം റിപോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്. ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി റിപോര്‍ട്ടര്‍ പി ആര്‍ സുനില്‍, ഡല്‍ഹി കോ-ഓഡിനേറ്റിങ് എഡിറ്റര്‍ പ്രശാന്ത് രഘുവംശം, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ എന്നിവരെ പ്രതിയാക്കിയാണ് ഡല്‍ഹി ആര്‍ കെ പുരം പോലിസ് കേസെടുത്തു. ബിജെപി നേതാവ് പുരുഷോത്തമന്‍ പാലയുടെ പരാതിയിലാണ് നടപടി. മതസ്പര്‍ദ്ധ വളര്‍ത്തി, കലാപത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെയും സംഘപരിവാറിനെയും വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തതിനാണു നടപടി. നേരത്തേ, ഡല്‍ഹി കലാപ റിപോര്‍ട്ടിങ്ങിന്റെ പേരില്‍ മലയാളത്തിലെ വാര്‍ത്താചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ തുടങ്ങിയ ചാനലുകളുടെ സംപ്രേഷണത്തിനു വിലക്കേര്‍പ്പെടുത്തിയത് വന്‍ വിവാദമായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് 24 മണിക്കൂര്‍ വിലക്ക് എട്ടുമണിക്കൂര്‍ കൊണ്ട് പിന്‍വലിക്കുകയായിരുന്നു.


Next Story

RELATED STORIES

Share it