Sub Lead

മദീന മസ്ജിദ് കത്തിച്ച കേസില്‍ അനാസ്ഥ; പോലിസിനെ കടന്നാക്രമിച്ച് ഡല്‍ഹി കോടതി

കേസ് ഡയറി സൂക്ഷിക്കുന്നതില്‍ അലംഭാവംകാണിച്ചതിന് മാര്‍ച്ച് 26ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് ഡല്‍ഹി പോലിസിനോട് അതൃപ്തി രേഖപ്പെടുത്തുകയും അന്വേഷണത്തിലെ അനാസ്ഥയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

മദീന മസ്ജിദ് കത്തിച്ച കേസില്‍ അനാസ്ഥ; പോലിസിനെ കടന്നാക്രമിച്ച് ഡല്‍ഹി കോടതി
X

ന്യൂഡല്‍ഹി: 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിംകളെ ലക്ഷ്യമിട്ട് നടന്ന വംശഹത്യാ അതിക്രമിത്തിനിടെ പള്ളി കത്തിച്ച കേസിലെ അന്വേഷത്തില്‍ പോലിസ് കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരേ ഡല്‍ഹി കോടതി. ഫെബ്രുവരി 25ന് രണ്ട് എല്‍പിജി സിലിണ്ടറുകള്‍ പള്ളിയുടെ പരിസരത്ത് കൊണ്ടുവന്നിട്ട് കത്തിക്കുകയും തുടര്‍ന്ന് കുങ്കുമ പതാക ഉയര്‍ത്തിയെന്നുമാണ് കേസ്.

കേസ് ഡയറി സൂക്ഷിക്കുന്നതില്‍ അലംഭാവംകാണിച്ചതിന് മാര്‍ച്ച് 26ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് ഡല്‍ഹി പോലിസിനോട് അതൃപ്തി രേഖപ്പെടുത്തുകയും അന്വേഷണത്തിലെ അനാസ്ഥയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തോടുള്ള പോലിസിന്റെ പക്ഷപാത പരമായ സമീപനം നിരവധി മുസ്‌ലിം യുവപണ്ഡിതരുടേയും യുവാക്കളേയും അറസ്റ്റിനും തുറങ്കിലടയ്ക്കുന്നതിനും കാരണമായിരുന്നു. ഇതിനെതിരേ വിവിധ കോണുകളില്‍നിന്ന് കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

അന്വേഷണത്തില്‍ എന്ത് കണ്ടെത്തിയെന്ന കോടതിയുടെ ചോദ്യത്തിന് തനിക്ക് ആ സമയം കൊവിഡ് ആയിരുന്നുവെന്നാണ് കേസ് അന്വേഷിക്കുന്ന സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ സുമന്‍ മറുപടി നല്‍കിയത്. മറുപടിയില്‍ തൃപ്തനാവാതിരുന്ന കോടതി, ആരെയൊക്കെ ചോദ്യം ചെയ്തു എന്നതടക്കമുള്ള വിവരങ്ങള്‍ ഉള്‍കൊള്ളുന്ന പതിവായുള്ള ഡയറി എന്‍ട്രികള്‍ നടത്തിയിട്ടുണ്ടോ എന്നു ചോദ്യത്തിന് മൗനം പാലിച്ച പോലിസ് ഉദ്യോഗസ്ഥനോട് 'തന്റെ നാവിറങ്ങിപ്പോയോ' എന്ന് കോടതി ചോദിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.

കേസില്‍ പരാതിക്കാരനായ ഹാജി ഹാഷിം അലി ഇക്കാലമത്രയും ജയിലിലായിരുന്നുവെന്ന് ഓര്‍മിപ്പിച്ച കോടതി, കലാപക്കേസില്‍ പ്രതിയുടെ പേര് നല്‍കിയിട്ടും പോലിസ് ഉദ്യോഗസ്ഥര്‍ അക്കാര്യം അന്വേഷിക്കുന്നില്ലെന്ന് കാട്ടി അദ്ദേഹത്തിന് പോലിസ് കമ്മീഷണര്‍ക്ക് കത്ത് എഴുതേണ്ടി വരുമോയെന്നും കോടതി ചോദിച്ചു.

പള്ളി കത്തിച്ചതിനെതിരേ ഹാഷിം അലി, നരേഷ് ചന്ദ് എന്നയാളുടെ പേര് എടുത്തുപറഞ്ഞ് പരാതി നല്‍കിയിരുന്നു. എന്നാല്‍, നരേഷ് ചന്ദ് നല്‍കിയ എതിര്‍ പരാതിയില്‍ കേസെടുത്ത പോലിസ് ഹാഷിം അലിയെ അറസ്റ്റ് ചെയ്ത് ജയിലിടയക്കുകയായിരുന്നു. അടുത്തിടെയാണ് അലി ജാമ്യം നേടി പുറത്തിറങ്ങിയത്.

Next Story

RELATED STORIES

Share it