- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിജാബ് ധരിച്ചതിന് ക്ലാസില്‍ നിന്നും പുറത്താക്കി; കോളജ് വരാന്തയില്‍ ഇരുന്ന് പഠനം തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍
ഉഡുപ്പി: ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ വീണ്ടും ക്ലാസില്‍ നിന്നും പുറത്താക്കി ഉഡുപ്പി സര്‍ക്കാര്‍ പ്രീ യൂനിവേഴ്‌സിറ്റി കോളജ് അധികൃതര്‍. ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ പുറത്താക്കിയത്. ഇതേ തുടര്‍ന്ന് കോളജ് വരാന്തയില്‍ ഇരുന്ന് പഠനം നടത്തുകയാണ് നാല് വിദ്യാര്‍ഥിനികള്‍. ഹിജാബ് ധരിച്ചതിന്റെ പേരില്‍ ക്ലാസുകളും മറ്റ് പഠന സൗകര്യങ്ങളും കോളജ് അധികൃതര്‍ നിഷേധിക്കുകയാണ്.
Students in Hijab still not being allowed inside classrooms at a govt college in Udupi. Recently a controversy had broken out here after the principal said only prescribed uniforms must be worn. These students are sitting around the campus losing out on attendance & teachings. pic.twitter.com/K9bx3mRFZt
— Deepak Bopanna (@dpkBopanna) January 14, 2022
പ്രവേശനം നിഷേധിച്ചെന്നാരോപിച്ച് വിദ്യാര്‍ഥിനികള്‍ നേരത്തെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഹിജാബ് ധരിച്ച് കോളജിലെത്തിയ തങ്ങള്‍ക്ക് അധികൃതര്‍ ക്ലാസില്‍ പ്രവേശനം നിഷേധിച്ചെന്ന്് കുട്ടികള്‍ പരാതിയില്‍ പറയുന്നു.
Standoff continues at #Udupi girls college over the #HijabisOurRight issue. 4 Students still not being allowed to enter class.Principal Rudre Gowda has called for parents meet next week. Says rules need to be followed. No exception.@CampusFrontInd has supported these students. pic.twitter.com/VnxgMjBw1h
— Imran Khan (@KeypadGuerilla) January 15, 2022
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍ക്കൊപ്പമെത്തിയാണ് ജില്ലാ കലക്ടര്‍ കുമാര്‍ റാവുവിന് പരാതി നല്‍കിയത്. പ്രിന്‍സിപ്പല്‍ രുദ്ര ഗൗഢ തങ്ങളെ ക്ലാസില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയില്ലെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. സംഭവം പുറത്തുവന്നതോടെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വിഷയത്തില്‍ ഇടപെടുകയും വിദ്യാര്‍ഥിനികളുമായി കലക്ടര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു.
ജിഐഒ പ്രവര്‍ത്തകരും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. പിന്നീട് കലക്ടര്‍ പറഞ്ഞതനുസരിച്ച് പ്രശ്‌നം പരിഹരിച്ചതായി കോളജ് അധികൃതര്‍ അറിയിച്ചു. എന്നാല്‍, ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളെ വീണ്ടും ക്ലാസില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ അനുവദിക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT