- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണിനുശേഷം സ്വീകരിക്കേണ്ട മുന്‍കരുതലുകളുമായി ആരോഗ്യവകുപ്പ്

കണ്ണൂര്‍: കൊവിഡ് 19 പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കിയ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതനുസരിച്ച് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച നിര്‍ദേശങ്ങളുമായി കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ നാരായണ നായ്ക്ക്.
ഓരോ തലത്തിലും അനുഷ്ഠിക്കേണ്ട കാര്യങ്ങള്:
വ്യക്തികള്‍:
വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന എല്ലാവരും പുനരുപയോഗസാധ്യമായ മാസ്‌ക് ധരിക്കണം. ഉപയോഗിച്ച മാസ്‌ക് 10 മിനുട്ട് നേരം സോപ്പില്‍ കുതിര്‍ത്തുവച്ചതിനുശേഷം മാത്രമേ കഴുകിയെടുക്കാവൂ. കഴുകിയെടുത്ത മാസ്‌ക് നല്ല വെയിലത്ത് ഉണക്കിയെടുക്കുകയും ഇസ്തിരിയിട്ട് ഉപയോഗിക്കുകയും വേണം. ഡിസ്‌പോസിബിള്‍ മാസ്‌കാണ് ഉപയോഗിക്കുന്നതെങ്കില്‍ അവ ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കേണ്ടതാണ്. ഡിസ്‌പോസിബിള്‍ മാസ്‌ക് ഒരിക്കല്‍ ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കരുത്. യാത്രാവേളകളില്‍ ഉപയോഗിക്കുവാന്‍ ഓരോ വ്യക്തിയും അധികമായി മാസ്‌ക് കരുതണം. മാസ്‌ക് ഉപയോഗിക്കുന്നത് ഒരു ശീലമാക്കുക.
പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കുക. എല്ലാ വ്യക്തികളും അവരവരുടെ കൈവശം സാനിറ്റൈസര്‍ കരുതുന്നത് ശീലമാക്കുക. കൂട്ടംകൂടി നില്‍ക്കുന്നതില്‍ നിന്നും ഒഴിവാകാന്‍ ശ്രദ്ധിക്കുക. ശാരീരിക അകലം പാലിക്കുക. ഹസ്തദാനം, ആലിംഗനം തുടങ്ങിയ അഭിവാദ്യരീതികള്‍ ഒഴിവാക്കുക. സ്വന്തമായി ഉപയോഗിക്കുന്ന വസ്തുക്കള്‍ അന്യരുമായി പങ്കിടരുത്. ഭക്ഷണം ഒരേ പ്ലേറ്റില്‍ നിന്നും കഴിക്കുന്നത് ഒഴിവാക്കുക.
സമൂഹം:
സാമൂഹിക ചടങ്ങുകളില്‍ പരമാവധി കുറച്ച് ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ. കൂട്ടംകൂടി നില്‍ക്കുന്നതും ഇരിക്കുന്നതും പരമാവധി ഒഴിവാക്കുക. കസേരകള്‍ തമ്മില്‍ ഒരു മീറ്ററില്‍ കുറയാത്ത അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നിലവില്‍ നാല് കസേര ഉപയോഗിക്കുന്ന തീന്‍മേശക്ക് രണ്ട് കസേര മാത്രമേ ഉപയോഗിക്കാവൂ. അവ ഇരുവശങ്ങളില്‍ വിപരീത മൂലകളിലായി ക്രമീകരിക്കേണ്ടതാണ്. ചടങ്ങ് നടക്കുന്ന ഇടങ്ങളില്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കണം. ആവശ്യമായ ഇടങ്ങളിലൊക്കെ സാനിറ്റൈസര്‍ വെച്ചിരിക്കണം.
സ്ഥാപനങ്ങള്‍:
സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിനു മുമ്പായി അകവും പരിസരവും വൃത്തിയാക്കി അണുനശീകരണം നടത്തേണ്ടതാണ്. എല്ലാ സ്ഥാപനങ്ങളുടെയും പ്രവേശന കവാടത്തിനു മുന്നില്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകാനുള്ള സൗകര്യം ഉണ്ടായിരിക്കണം. എല്ലാ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നയിടത്ത് തന്നെ സാനിറ്റൈസര്‍ നിര്‍ബന്ധമായും വച്ചിരിക്കണം. സാമൂഹിക അകലം പാലിക്കുന്നതിനാവശ്യമായ സൗകര്യത്തോടെയായിരിക്കണം സ്ഥാപനം പ്രവര്‍ത്തിക്കേണ്ടത്. ജൈവ-അജൈവ മാലിന്യങ്ങള്‍ അതാതുസമയത്തു തന്നെ വേര്‍തിരിച്ച് വയ്ക്കുന്നതിനുള്ള സൗകര്യം എല്ലാ സ്ഥാപനങ്ങളും ഒരുക്കിയിരിക്കണം. പൊതുജനങ്ങള്‍ പ്രവേശിക്കുന്ന സ്ഥാപനങ്ങളാണെങ്കില്‍ അവര്‍ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും പ്രതലങ്ങളും സ്ഥാപനം അടക്കുന്നതിന് മുമ്പ് 0.1% ഹൈപ്പോക്ലോറൈറ്റ് സൊലൂഷന്‍(മാര്‍ക്കററില്‍ ലഭ്യമാകുന്ന സോഡിയം ഹൈപ്പോക്ലോറൈറ്റ് സൊലൂഷന്‍ 10% ഒരു ലിറ്റര്‍ വെള്ളത്തില്‍ 10 മില്ലി ലിററര്‍ ചേര്‍ത്ത് തയ്യാറാക്കുന്നത്) ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം. പൊതുജനങ്ങള്‍ കൂടുതലായി വരുന്ന സ്ഥാപനമാണെങ്കില്‍ സാമൂഹിക അകലം പാലിച്ച് നില്‍ക്കുന്നതിന് ആവശ്യമായ അധിക സൗകര്യം ഒരുക്കിയിരിക്കണം. ക്യൂ സിസ്റ്റം ആണെങ്കില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം അതിനുള്ള ക്രമീകരണം നടത്തേണ്ടത്. ലിഫ്റ്റുകള്‍ കഴിവതും ഒഴിവാക്കുക. ടോയ്‌ലറ്റുകളുടെ ശുചിത്വം ഉറപ്പുവരുത്തേണ്ടതാണ്.
ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍:
ഹോട്ടലുകളിലെ ഭക്ഷണ വിതരണക്കാര്‍ മാസ്‌ക്, യൂനിഫോം, തൊപ്പി എന്നിവ ധരിച്ചിരിക്കണം. ആഹാരസാധനങ്ങള്‍ കൈകൊണ്ട് എടുത്തുവയ്ക്കാനോ വിതരണം ചെയ്യാനോ പാടില്ല. ബില്‍ കൗണ്ടറുകളില്‍ സാനിറ്റൈസര്‍ വച്ചിരിക്കണം. നിലവില്‍ നാല് കസേര ഉപയോഗിക്കുന്ന തീന്‍മേശക്ക് 2 കസേര മാത്രമേ ഉപയോഗിക്കാവൂ. അവ ഇരുവശങ്ങളില്‍ വിപരീത മൂലകളിലായി ക്രമീകരിക്കേണ്ടതാണ്. കൗണ്ടറുകള്‍ പ്രോല്‍സാഹിപ്പിക്കാവുന്നതും അവിടെ വച്ച് ഭക്ഷണം വിളമ്പി നല്‍കാവുന്നതുമാണ്. ശാരീരിക അകലം നിര്‍ബന്ധമായും പാലിച്ചിരിക്കണം. പ്ലേറ്റ്, ഗ്ലാസ്, സ്പൂണ്‍ മുതലായവ കഴുകി വൃത്തിയാക്കി തിളച്ച വെള്ളത്തിലിട്ട് എടുത്ത് ഉപയോഗിക്കേണ്ടതാണ്.
വാഹനങ്ങള്‍:
എ സി കഴിവതും ഒഴിവാക്കുക. വിന്‍ഡോ ഷീല്‍ഡ് താഴ്ത്തിവയ്ക്കുക. അനുവദനീയ യാത്രക്കാരുടെ പകുതി യാത്രക്കാര്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ. ഡോര്‍ ഹാന്‍ഡില്‍സ്, ഗ്ലാസ് ബൈന്‍ഡര്‍, ഹാന്‍ഡ് ബാര്‍, ഹാന്‍ഡ് റെയില്‍, റെഗുലേറ്റര്‍, സ്വിച്ച്, ഡിക്കി ഹാന്‍ഡ് എന്നിവ ഓരോ യാത്രയ്ക്ക് ശേഷവും അണുനാശിനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക. പൊതു വാഹനമാണെങ്കില്‍ എല്ലാ ദിവസവും ഓട്ടത്തിനുശേഷം പൂര്‍ണമായും അണുനശീകരണം നടത്തേണ്ടതാണ്.
RELATED STORIES
ഇന്ത്യ- പാക് സംഘര്ഷ സാധ്യത; ബുധനാഴ്ച മോക്ക്ഡ്രില്; സംസ്ഥാനങ്ങള്ക്ക് ...
5 May 2025 4:59 PM GMT'രാജ്യത്തിന്റെ വിശ്വസ്തര് എല്ലായിപ്പോഴും മുസ് ലിംങ്ങളാണ്,...
5 May 2025 4:51 PM GMTജസ്റ്റിസ് യശ്വന്ത് വര്മ്മയുടെ ഔദ്യോഗിക വസതിയില് നിന്ന് പണം...
5 May 2025 11:40 AM GMTവഖ്ഫ് ഭേദഗതി നിയമം: ഹരജികള് മേയ് 15ന് ജസ്റ്റിസ് ഗവായ്...
5 May 2025 8:53 AM GMTപഹല്ഗാം ആക്രമണം; യുഎന് സുരക്ഷാ കൗണ്സില് യോഗം നടത്തും
5 May 2025 7:11 AM GMT'മുസ് ലിംകളോടോ കശ്മീരികളോടോ' ശത്രുത പുലര്ത്തരുതെന്ന് ഹിമാന്ഷി;...
5 May 2025 6:09 AM GMT