Sub Lead

സംവിധായകന്‍ എം മോഹന്‍ അന്തരിച്ചു

സംവിധായകന്‍ എം മോഹന്‍ അന്തരിച്ചു
X

കൊച്ചി: പ്രമുഖ മലയാള സിനിമ സംവിധായകന്‍ എം മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 80കളില്‍ സിനിമാ സംവിധാന മേഖലയിലെത്തിയ മോഹന്‍ 23 ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. 1978ല്‍ വാടകവീട് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. നിരവധി സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. പ്രമുഖ സംവിധായകന്‍ ഹരിഹരന്റെ അടക്കം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. ശാലിനി എന്റെ കൂട്ടുകാരി, രണ്ടു പെണ്‍കുട്ടികള്‍, ഇടവേള, വിട പറയും മുമ്പേ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 2005ലെ 'ദി കാംപസ്' ആണ് അവസാന ചിത്രം. ഭാര്യ അനുപമ. മക്കള്‍: പുരന്ദര്‍, ഉപേന്ദര്‍.

Next Story

RELATED STORIES

Share it