- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത് രാഷ്ട്രീയ പകപ്പോക്കല്‍: കഫീല്‍ ഖാന്‍
സസ്‌പെന്‍ഷനെതിരായ നിയമ പോരാട്ടം കോടതിയില്‍ തുടരവേയാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഉത്തരവ് ലഭിച്ചതിന് ശേഷം നിയമ നടപടിയെടുക്കുമെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു.
ന്യൂഡല്‍ഹി: തന്നെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി വിചിത്രവും രാഷ്ട്രീയ പകപോക്കലുമാണെന്നു ഡോ.കഫീല്‍ ഖാന്‍. അനീതിക്കെതിരെ ശബ്ദിക്കുക എന്നത് തന്റെ കടമയാണ്. സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പകപ്പോക്കലാണോ എന്നത് സംശയിക്കേണ്ടിരിക്കുന്നു. മാധ്യമങ്ങളിലൂടെയാണ് സര്‍ക്കാര്‍ പിരിച്ചുവിടല്‍ നടപടി അറിയിക്കുന്നത്. തനിക്ക് നേരിട്ട് ഒരു വിവരവും സര്‍ക്കാര്‍ തന്നില്ല. കഫീല്‍ ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.ബിആര്‍ഡി മെഡിക്കല്‍ കോളജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വിചിത്ര നടപടി. ഈ വിഷയവുമായി ബന്ധപ്പെട്ട് 2017 മുതല്‍ കഫീല്‍ ഖാന്‍ സസ്‌പെന്‍ഷനിലാണ്. കൂടതെ അദ്ദേഹത്തെ ജയിലിലടച്ചിരുന്നു.
സസ്‌പെന്‍ഷനെതിരായ നിയമ പോരാട്ടം കോടതിയില്‍ തുടരവേയാണ് സര്‍ക്കാര്‍ കഫീല്‍ ഖാനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടത്. പിരിച്ചു വിട്ട ഉത്തരവ് ലഭിച്ചതിന് ശേഷം നിയമ നടപടിയെടുക്കുമെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. കുട്ടികളുടെ മരണത്തിന് ഉത്തരവാദി യു പി സര്‍ക്കാര്‍ ആണെന്നും യഥാര്‍ഥ കുറ്റക്കാരനായ ആരോഗ്യ മന്ത്രി ഇപ്പോഴും സ്വതന്ത്രനായി നടക്കുകയാണെന്നും കഫീല്‍ ഖാന്‍ പ്രതികരിച്ചു. യുപിയിലെ ഗൊരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ കഫീല്‍ ഖാന്‍ ഓക്‌സിജന്‍ ലഭ്യതയുടെ അഭാവത്തെ തുടര്‍ന്ന് ആശുപത്രിയിലെ അറുപതിലേറെ കുട്ടികള്‍ മരിച്ച സംഭവത്തിലാണ് സസ്‌പെന്‍ഷനിലായത്.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 2017 ഓഗസ്റ്റ് 10നാണ് 60 കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ മരണത്തിനു കീഴടങ്ങിയത്. സംഭവത്തില്‍ ഓക്‌സിജന്‍ കുറവാണെന്ന കാര്യം കഫീല്‍ ഖാന്‍ അറിയിക്കാതിരുന്നതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമായതെന്ന് ആരോപിച്ച് പോലിസിന്റെ പ്രത്യേക അന്വേഷണ സംഘം കഫീല്‍ ഖാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ എഇഎസ് വാര്‍ഡിന്റെ നോഡല്‍ ഓഫിസറായിരുന്ന കഫീല്‍ ഖാനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് കേസില്‍ മൂന്നാം പ്രതിയായ ചേര്‍ക്കപ്പെട്ട കഫീല്‍ ഖാന് എട്ടു മാസത്തിന് ശേഷം ഏപ്രില്‍ 25ന് അലഹബാദ് ഹൈക്കോടതിയില്‍ നിന്നാണ് ജാമ്യം ലഭിച്ചത്. കുട്ടികളുടെകതൂട്ടമരണത്തിന് കാരണക്കാരായ യോഗിസര്‍ക്കാര്‍ മുഖം രക്ഷിക്കാനായി ഡോക്ടറുടെ നേരെ തിരിയുകയായിരുന്നു. ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് നിഷേധിച്ചു. മസ്തിഷ്‌കജ്വരം കൂടുതലായി പിടിപെടുന്ന മേഖലയാണ് ഗൊരഖ്പൂരെന്നും ഇതിനാലാണ് ഇവിടെ മരണം സംഭവിച്ചതെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. പിന്നെഎന്തിനാണ് ഖഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത് എന്നു വ്യക്തമല്ല. സര്‍ക്കാറിന്റെ അനാസ്ഥക്കെതിരേ സംസാരിച്ചതാണ് പകപോക്കലിന്ന അദ്ദേഹം വിധേയനാകാന്‍ കാരണം. യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ പ്രധാന ആശുപത്രിയാണ് ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ്. ഔദ്യോഗിക കണക്കനുസരിച്ചു ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 2017 ഓഗസ്റ്റില്‍ 290 കുട്ടികളുടെ മരണം സംഭവിച്ചിരുന്നു. ഇതില്‍ 213 കുട്ടികളും നവജാത ശിശുക്കള്‍ക്കുള്ള തീവ്രപരിചരണ വിഭാഗത്തില്‍ വച്ചാണ് മരിച്ചത്.
എന്‍സഫലൈറ്റിസ് വാര്‍ഡില്‍ കിടക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ഓക്‌സിജന്‍ കൂടാതെ ജീവന്‍ നിലനിര്‍ത്താനാവില്ല എന്ന കാര്യം ആശുപത്രി അധികാരികള്‍ക്ക് അറിവുള്ളതാണ്. എന്നിട്ടും ബില്ലുകളൊന്നും സമയത്തിന് പാസ്സാക്കപ്പെട്ടില്ല. കോണ്‍ട്രാക്റ്റര്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കുള്ള ബാക്കി പണം കുടിശ്ശിക തീര്‍ത്ത് കിട്ടിയില്ല എന്ന കാരണം പറഞ്ഞ് സിലിണ്ടറുകളുടെ സപ്ലൈ മുടങ്ങി. ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ചു. അറുപതു പിഞ്ചുകുഞ്ഞുങ്ങളാണ് അന്ന് ആ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. ഖഫീല്‍ ഖാന്‍ പറഞ്ഞു.
ആ മരണങ്ങള്‍ സംഭവിക്കാതിരിക്കാന്‍ പരമാവധി താന്‍ ശ്രമിച്ചിരുന്നു എന്ന് ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു. കുട്ടികള്‍ മരിച്ചതിനു പിന്നാലെ മാധ്യമങ്ങളുടെ ആരോപണങ്ങള്‍ ആരോഗ്യ വകുപ്പിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നേരെയാണ് തിരിഞ്ഞത്. ബിആര്‍ഡി മെഡിക്കല്‍ കോളജിന്റെ ചീഫ് മെഡിക്കല്‍ സൂപ്രണ്ടായ ഡോ. ആര്‍എസ് ശുക്ല പ്രസ്തുത ആരോപണങ്ങളൊക്കെയും പാടേ നിഷേധിച്ചു കൊണ്ട് അന്ന് പറഞ്ഞത് കുട്ടികള്‍ മരിച്ചത് ഓക്‌സിജന്‍ സമയത്തിന് കിട്ടാഞ്ഞതുകൊണ്ടൊന്നുമല്ല എന്നാണ്. യോഗിയും അന്ന് ഡോ. കഫീല്‍ ഖാന്‍ മാധ്യമങ്ങളുടെ മുന്നില്‍ പറഞ്ഞതൊക്കെ തള്ളിക്കളഞ്ഞിരുന്നു. ഒടുവില്‍ അന്ന് അന്വേഷണം ഈ വിഷയത്തില്‍ പരാതി ഉന്നയിച്ച ഡോ. കഫീല്‍ ഖാന് നേരെ തന്നെ തിരിയുകയും, അദ്ദേഹത്തെ പോലിസ് അറസ്റ്റുചെയ്ത് ജയിലിലടക്കുകയുമാണുണ്ടായത്.
RELATED STORIES
ദീര്ഘദൂരയാത്രകള് നടത്തി റീലുകളിലൂടെ പ്രശസ്തരായ വനിതാ പോലിസുകാര്...
5 Nov 2024 6:37 AM GMTകഷ്ടകാലം മാറാതെ നെയ്മര്; വീണ്ടും പരിക്ക്; ഒരു മാസം പുറത്ത്
5 Nov 2024 6:27 AM GMTനിര്മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുറത്താക്കി
5 Nov 2024 6:06 AM GMTകിങ് ഖാനെ കാണാന് മന്നത്തിന് മുന്നില്‍ ആരാധകന് കാത്തുനിന്നത് 95...
5 Nov 2024 6:06 AM GMTലോറന്സ് ബിഷ്ണോയിയുടെ ടീഷര്ട്ട് ഓണ്ലൈനില് വില്പ്പനയ്ക്ക്;...
5 Nov 2024 5:57 AM GMTബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിന്റെ ടയര്...
5 Nov 2024 5:32 AM GMT