Sub Lead

ഉദ്ധവ് താക്കറെയെ കളിയാക്കുന്ന കാര്‍ട്ടൂണ്‍ പങ്കുവച്ചു; മുന്‍ നാവിക സേന ഉദ്യോഗസ്ഥന് ശിവസേന പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം

സംസ്ഥാനത്ത് സുരക്ഷിതമായി കഴിയാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലെന്ന് മദന്‍ ശര്‍മയുടെ മകന്‍ ആരോപിച്ചു. ഇപ്പോഴത്തെ മന്ത്രിസഭ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്ര സര്‍ക്കാരിനെ വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് മദന്‍ ശര്‍മയുടെ മകള്‍ ഷീല ശര്‍മയും ആരോപിച്ചു.

ഉദ്ധവ് താക്കറെയെ കളിയാക്കുന്ന കാര്‍ട്ടൂണ്‍ പങ്കുവച്ചു; മുന്‍ നാവിക സേന ഉദ്യോഗസ്ഥന് ശിവസേന പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം
X

മുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കളിയാക്കിക്കൊണ്ടുള്ള കാര്‍ട്ടൂണ്‍ പങ്കുവച്ച മുന്‍ നാവിക സേന ഉദ്യോഗസ്ഥന് ശിവസേന പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. മുംബൈയിലെ ഈസ്റ്റ് കന്ദിവാലിയിലെ വീടിനു സമീപത്തുവച്ചാണ് ഒരു സംഘം ആളുകള്‍ 65കാരനായ മദന്‍ ശര്‍മയെ പൊതിരെതല്ലിയത്.ശര്‍മയുടെ കണ്ണിനും മുഖത്തും പരുക്കേറ്റിട്ടുണ്ട്. ശര്‍മയുടെ പരാതിയില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത പോലിസ് ആറ് പേരെ അറസ്റ്റ് ചെയ്തു.

ഉദ്ധവ് താക്കറെയെ കളിയാക്കുന്ന കാര്‍ട്ടൂണ്‍ താന്‍ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചിരുന്നതായി ശര്‍മ പരാതിയില്‍ പറയുന്നു. ഇതിനു പിന്നാലെ കമലേഷ് കദം എന്നയാള്‍ പേരും മേല്‍വിലാസവും അന്വേഷിച്ച് വിളിച്ചു. ഉച്ചയ്ക്കു ശേഷം വീടിനു പുറത്തേക്ക് തന്നെ വിളിച്ചിറക്കി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു.

മാസ്‌ക് ധരിച്ച ഒരു കൂട്ടമാളുകള്‍ ശര്‍മയെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. താമസിക്കുന്ന അപാര്‍ട്ട്‌മെന്റിന്റെ ഗേറ്റ് തുറന്നു ശര്‍മ പുറത്തേക്കു പോകുന്നതും പിന്നാലെ കുറച്ചുപേര്‍ ഇയാളെ ഇവിടേക്ക് ഓടിച്ചു കയറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. ഷര്‍ട്ടില്‍ പിടിച്ചു വലിച്ചിഴയ്ക്കുകയും മുഖത്തേക്ക് ഇടിക്കുകയും ചെയ്യുന്നുണ്ട്. കമലേഷ് കദം അടക്കം ആറ് പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്ത് സുരക്ഷിതമായി കഴിയാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലെന്ന് മദന്‍ ശര്‍മയുടെ മകന്‍ ആരോപിച്ചു. ഇപ്പോഴത്തെ മന്ത്രിസഭ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്ര സര്‍ക്കാരിനെ വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് മദന്‍ ശര്‍മയുടെ മകള്‍ ഷീല ശര്‍മയും ആരോപിച്ചു.

സംഭവത്തില്‍ ബിജെപി വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കം ഒട്ടേറെ ബിജെപി നേതാക്കള്‍ മര്‍ദനമേറ്റ മദന്‍ ശര്‍മയുടെ ഫോട്ടോ ഷെയര്‍ ചെയ്തു.

Next Story

RELATED STORIES

Share it