- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'വിശന്ന് മരിക്കുന്ന കുട്ടികളുടെ ജീവന്‍ വച്ച് അന്താരാഷ്ട്ര സമൂഹം രാഷ്ട്രീയം കളിക്കുന്നു'; അഫ്ഗാന്‍ കുരുന്നുകളുടെ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ പങ്ക് വച്ച് ടിആര്‍ടി വേള്‍ഡ് (വീഡിയോ)
കാബൂള്‍: താലിബാന്‍ ഭരണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഉപരോധം ഉള്‍പ്പടെ പ്രതികാര നടപടികള്‍ തുടരുന്ന അന്താരാഷ്ട്ര സമൂഹം പട്ടിണി കിടന്ന് മരിക്കുന്ന കുരുന്നു ജീവനുകള്‍ വച്ചാണ് രാഷ്ട്രീയം കളിക്കുന്നതെന്ന് ടിആര്‍ടി വേള്‍ഡ്.
Doctors in Afghanistan say the international community is playing politics with the lives of children who are starving as their parents sink further into poverty.
— TRT World (@trtworld) December 8, 2021
And a warning, this report contains images some viewers might find distressing pic.twitter.com/3ObrjFSAhW
അഫ്ഗാനിലെ ഡോക്ടര്‍മാരെ ഉദ്ധരിച്ചാണ് ടിആര്‍ടി വേള്‍ഡ് റിപ്പോര്‍ട്ട്. അഫ്ഗാനിലെ ആശുപത്രികളില്‍ നിന്നുള്ള കരളലയിക്കുന്ന ദൃശ്യങ്ങളും ടിആര്‍ടി സ്‌പെഷ്യല്‍ റിപ്പോര്‍ട്ടില്‍ പങ്കുവച്ചിട്ടുണ്ട്. പോഷകാഹാരക്കുറവ് മൂലം ജീവന് വേണ്ടി പോരാടുന്ന അഫ്ഗാന്‍ കുരുന്നുകളുടെ ദയനീയ ദൃശ്യങ്ങള്‍ ആരുടേയും മനസ്സലയിക്കുന്നതാണ്.
മാതാപിതാക്കള്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ പട്ടിണി കിടക്കുന്ന കുട്ടികളുടെ ജീവിതം കൊണ്ട് അന്താരാഷ്ട്ര സമൂഹം രാഷ്ട്രീയം കളിക്കുകയാണെന്ന് അഫ്ഗാനിസ്ഥാനിലെ ഡോക്ടര്‍മാര്‍ പറയുന്നു. താലിബാന്‍ ഭരണം പിടിച്ചതോടെ 9.5 ബില്ല്യണ്‍ ഡോളറാണ് അമേരിക്ക പിടിച്ചുവച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രികളില്‍ ജീവനക്കാരുടെ ശമ്പളം പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അമേരിക്ക ഉള്‍പ്പടേയുള്ള ഭരണകൂടങ്ങളാണ് അഫ്ഗാന്റെ ഈ അവസ്ഥക്ക് കാരണമെന്നും അഫ്ഗാന്‍ ജനതക്ക് അവകാശപ്പെട്ട പണം തിരിച്ച് തരണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
ഈ റിപ്പോര്‍ട്ടിനൊപ്പം കൊടുത്തിട്ടുള്ള ചില കാഴ്ചകള്‍ കാണാന്‍ കഴിയാത്ത വിധം ദയനീയമാണെന്ന മുന്നറിയിപ്പോടെയാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്.
RELATED STORIES
ഫലസ്തീന് ജനതയുടെ സ്ഥിരോല്സാഹത്തിന്റെയും ചെറുത്തുനില്പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്ത്തല് 19 മുതല് ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMTഗസയില് വെടിനിര്ത്തല് കരാര് ഉടന്; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന് കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്; 49 പേര് പിടിയില്, ഇതില്...
15 Jan 2025 5:42 PM GMT