News

കാര്‍ത്തിക്ക് വിദേശത്ത് പോകാം; നിയമത്തില്‍ തൊട്ട് കളിക്കരുതെന്ന് സുപ്രീംകോടതി

X

ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് അഴിമതി കേസില്‍ ഒന്നാം പ്രതിയായ കാര്‍ത്തി ചിദംബരത്തിന് വിദേശത്ത് പോകാന്‍ യാത്രാനുമതി നല്‍കി സുപ്രീംകോടതി. എന്നാല്‍ കേസില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സിയുമായി സഹകരിക്കാതിരുന്നാല്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതമാവുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

നിങ്ങള്‍ക്ക് പോകാനുള്ളയിടങ്ങളിലെല്ലാം പോകാം. ചെയ്യാന്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാം. എന്നാല്‍ നിയമത്തെ തൊട്ടുകളിക്കരുത്. അന്വേഷണത്തോട് ചെറിയ രീതിയിലെങ്കിലും സഹകരിക്കാതിരുന്നാല്‍ ഞങ്ങള്‍ക്ക് കര്‍ശന നടപടി എടുക്കേണ്ടി വരുമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞത്. മാര്‍ച്ച് 5,6,7,12 തിയതികളിലായി ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാനും കോടതി ഉത്തരവിട്ടു. വിദേശത്തേക്ക് പോകണമെങ്കില്‍ 10 കോടി രൂപ കെട്ടിവയ്ക്കാനും കാര്‍ത്തി ചിദംബരത്തോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഒരു ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ യുകെ,സ്‌പെയിന്‍,ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് കോടതി കാര്‍ത്തി ചിദംബരത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

Next Story

RELATED STORIES

പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമം: ഉന്നതിയിലെ ഫയലുകള്‍ കാണാതായി, എന്‍ പ്രശാന്തിന് എതിരെ ആരോപണം      തിരുവനന്തപുരം: പട്ടികജാതിവര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനുള്ള കേരള എംപവര്‍മെന്റ് സൊസൈറ്റി (ഉന്നതി)യിലെ ഫയലുകള്‍ കാണാതായതായി റിപോര്‍ട്ട്. സാമ്പത്തിക ഇടപാടുകള്‍, പദ്ധതിനിര്‍വഹണം, പരിശീലനം, വിദേശപഠനം എന്നിവ സംബന്ധിച്ചുള്ള രേഖകള്‍, കരാറുകള്‍, ധാരണാപത്രങ്ങള്‍ തുടങ്ങിയവയാണ് കാണാതായതെന്ന് അഡീഷണല്‍ സെക്രട്ടറി ഡോ. എ ജയതിലക് മുഖ്യമന്ത്രിക്ക് നല്‍കിയ റിപോര്‍ട്ട് പറയുന്നു.   പട്ടികജാതിവര്‍ഗ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് ഉന്നതി സിഇഒ ആയിരുന്ന കാലത്താണ് ഇതെല്ലാം സംഭവിച്ചിരിക്കുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.    2023 മാര്‍ച്ച് 16ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെ ഉന്നതിയുടെ സിഇഒയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഔദ്യോഗികമായി ചുമതല കൈമാറാനോ രേഖകള്‍ കൈമാറാനോ പ്രശാന്ത് തയ്യാറായില്ല. പിന്നീട് പ്രത്യേക ഉത്തരവിലൂടെയാണ് ചുമതല നല്‍കിയത്. ഉന്നതിയിലെ രേഖകള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് കത്ത് നല്‍കിയെങ്കിലും പ്രധാന രേഖകളൊന്നും ലഭിച്ചില്ലെന്നാണ് അഡീഷണല്‍ സെക്രട്ടറിയുടെ റിപോര്‍ട്ട് പറയുന്നത്.

Share it