Sub Lead

കഴിഞ്ഞാഴ്ചയിൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ കണ്ട ചാനലായി മാറി ദൂരദർശൻ

വിളക്കണച്ച് ദീപം കൊളുത്താനുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം ലോക്ക്ഡൗണ്‍ പ്രസംഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 80 ദശലക്ഷം കാഴ്ചക്കാര്‍ കുറവാണ്

കഴിഞ്ഞാഴ്ചയിൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ കണ്ട ചാനലായി മാറി ദൂരദർശൻ
X

ന്യൂഡൽഹി: കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ കണ്ട ചാനലായി മാറി ദൂരദർശൻ. ലോക്ക്ഡൗണ്‍ കാലയളവില്‍ രാമായണം, ശക്തിമാന്‍ ഉള്‍പ്പടെയുള്ള പഴയ പരമ്പരകള്‍ പുനസംപ്രേഷണം ആരംഭിച്ചതോടെയാണ് ദൂരദര്‍ശന്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ കാണുന്ന ചാനലായി മാറിയെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍. പരമ്പര സംപ്രേഷണം ആരംഭിച്ച അന്നുമുതല്‍ ഒരാഴ്ച പൂര്‍ത്തിയാകുന്ന ഏപ്രില്‍ മൂന്ന് വരെയുള്ള കണക്കുപ്രകാരമാണ് ദൂരദര്‍ശന്റെ പ്രേക്ഷകരില്‍ വര്‍ധനവ് ഉണ്ടായതായി കണ്ടെത്തിയിരിക്കുന്നത്.

സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്കും കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. രാമായണം, മഹാഭാരതം, ശക്തിമാന്‍, ബുനിയാദ് തുടങ്ങിയ സീരിയലുകൾ ലോക്ക്ഡൗണിനെ തുടര്‍ന്ന് ദൂരദര്‍ശന്‍ പുനസംപ്രേഷണം ആരംഭിച്ചിരുന്നു. ടെലിവിഷൻ സംപ്രേഷണ രം​ഗത്ത് ദൂരദർശൻ സജീവമായിരുന്ന കാലത്തായിരുന്നു ഈ സീരിയലുകൾ സംപ്രേഷണം ചെയ്തിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട ഏപ്രില്‍ 5ന് രാത്രി ഒമ്പതുമണിക്കാണ് ഏറ്റവും കുറച്ച് ആളുകള്‍ ടെലിവിഷന്‍ കണ്ടിരിക്കുന്നത്. 2015ന് ശേഷം ഒമ്പതുമണിക്ക് ഏറ്റവും കുറച്ച് പേര്‍ ടെലിവിഷന്‍ കണ്ട സമയമാണിത്. വിളക്കണച്ച് ദീപം കൊളുത്താനുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം ലോക്ക്ഡൗണ്‍ പ്രസംഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 80 ദശലക്ഷം കാഴ്ചക്കാര്‍ കുറവാണ്. 119 ദശലക്ഷം ആളുകളാണ് ദീപം കൊളുത്തണമെന്ന പ്രസംഗം കണ്ടത്. എന്നാല്‍ 197 ദശലക്ഷം പേര്‍ ലോക്ക്ഡൗണ്‍ പ്രസംഗം വീക്ഷിച്ചിട്ടുണ്ട്.

സൺ ടിവി കാണുന്നവരുടെ എണ്ണത്തിലും വൻവർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ടെലിവിഷന്‍ കാണുന്ന സമയത്തില്‍ 4ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കൊറോണ റിപോര്‍ട്ട് ചെയ്യുന്നതിന് മുമ്പുള്ള സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ 43 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Next Story

RELATED STORIES

Share it