Sub Lead

എംഇഎസ് പ്രസിഡന്റായി ഡോ.ഫസല്‍ ഗഫൂര്‍ തുടരും

എംഇഎസ് പ്രസിഡന്റായി ഡോ.ഫസല്‍ ഗഫൂര്‍ തുടരും
X

മലപ്പുറം: കേരളത്തില്‍ ജാതി സെന്‍സസും സാമൂഹികസാമ്പത്തിക പഠനവും നടത്തി സംവരണം നടപ്പിലാക്കണമെന്ന് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍. സംവരണം വേണമെന്ന നിലപാടാണ് സിപിഎം കേന്ദ്ര കമ്മിറ്റിക്കുള്ളതെന്നും പിന്നെന്തിനാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് പേടിയെന്നും മലപ്പുറം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഫസല്‍ ഗഫൂര്‍ ചോദിച്ചു.

വഖ്ഫ് ബോര്‍ഡില്‍ മുസ്്‌ലിംകളല്ലാത്ത പ്രതിനിധികള്‍ വേണമെന്ന നിയമത്തിനെതിരെ ശക്തമായി എതിര്‍ക്കുന്നുവെന്നും പ്രത്യക്ഷ സമരങ്ങളുമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം വഖ്ഫ് വിഷയത്തില്‍ ജനങ്ങള്‍ക്കൊപ്പമാണ് മുസ്്‌ലിം സമൂഹം. പുതിയ വഖ്ഫ് ബില്ല് നിയമമായാല്‍ സംരക്ഷിക്കപ്പെടുമെന്ന തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയാണ് ചിലകൂട്ടര്‍. വിഷയത്തില്‍ വഖ്ഫ് സ്വത്ത് വില്പന നടത്തിയവരാണ് കുറ്റക്കാരെന്നും ആദ്ദേഹം പറഞ്ഞു. ബുള്‍ഡോസര്‍ രാജ്, അലീഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി, ആരാധനാലയ നിയമം, മദ്‌റസ വിദ്യാഭ്യാസം എന്നിവയില്‍ കോടതികള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പ്രത്യാശ നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംഇഎസിന്റെ 2025-28 കാലയളവില്‍ സംസ്ഥാന പ്രസിഡന്റായി ഡോ. ഫസല്‍ ഗഫൂര്‍ ഏഴാം തവണയും തുടരും. കെകെ കുഞ്ഞുമൊയ്തീന്‍ ജനറല്‍ സെക്രട്ടറിയും ഒ സി മുഹമ്മദ് സലാഹുദ്ദീന്‍ ട്രഷററുമാണ്. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ്പ്രസിഡണ്ടുമാരായ ഇ പി മോയിന്‍കുട്ടി, ടി എം സക്കിര്‍ ഹുസൈന്‍. കെ മുഹമ്മദ് ഷാഫി ഹാജി, എം എം അഷ്‌റഫ്. ജനറല്‍ സെക്രട്ടറി കെ കെ കുഞ്ഞി മൊയ്തീന്‍, സംസ്ഥാന സെക്രട്ടറി വി പി അബ്ദുറഹിമാന്‍, ഡോക്ടര്‍ അബ്ദുറഹീം ഫസല്‍, എം എസ് മുജീബ് റഹ്മാന്‍, ട്രഷറര്‍ ഒ സി മുഹമ്മദ് സലാഹുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു

Next Story

RELATED STORIES

Share it