Sub Lead

'പശുമൂത്രം കുടിക്കൂ, കൊവിഡിനെ പ്രതിരോധിക്കൂ'; ആഹ്വാനവുമായി ബിജെപി നേതാവ്

'പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ടെന്നായിരുന്നു 2019 നവംബറില്‍ ദലീപ് ഘോഷ് പറഞ്ഞത്.

പശുമൂത്രം കുടിക്കൂ, കൊവിഡിനെ പ്രതിരോധിക്കൂ;  ആഹ്വാനവുമായി ബിജെപി നേതാവ്
X

ന്യൂഡല്‍ഹി: പശുവിന്റെ മൂത്രം കുടിച്ച് കൊവിഡിനെ പ്രതിരോധിക്കൂ എന്ന് ആഹ്വാനം ചെയ്ത് ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്. വീഡിയോ സന്ദേശത്തിലാണ് ദിലീപ് ഘോഷ് 'വീട്ടിലെ പൊടിക്കൈ'കളിലൂടെ കൊവിഡിനെ തുരുത്തുന്നതിന്റെ പ്രാധാന്യം വിവരിച്ചത്.

'ഞാനിപ്പോള്‍ പശുവിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ പലര്‍ക്കും അത് ബുദ്ധിമുട്ടാവും. കഴുതകള്‍ക്ക് പശുവിന്റെ പ്രാധാന്യം പറഞ്ഞാല്‍ ഒരിക്കലും മനസ്സിലാകില്ല. ഇത് ഇന്ത്യയാണ്, കൃഷ്ണഭഗവാന്റെ നാട് , ഇവിടെ പശുക്കളെ ആരാധിക്കും. നമുക്ക് പശുവിന്റെ മൂത്രം കുടിച്ച് ആരോഗ്യം ഉറപ്പുവരുത്താന്‍ കഴിയും. മദ്യം കഴിക്കുന്നവര്‍ക്ക് പശുവിന്റെ പ്രാധാന്യം എങ്ങനെ മനസ്സിലാകാനാണ്', ദിലീപ് ഘോഷ് വീഡിയോയില്‍ ചോദിച്ചു.

ഇതിന് മുന്‍പും വിവാദ പ്രസ്താവന നടത്തി ബംഗാള്‍ ബിജെപി പ്രസിഡന്റ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 'പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ടെന്നായിരുന്നു 2019 നവംബറില്‍ ദലീപ് ഘോഷ് പറഞ്ഞത്. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ മെയില്‍ പശുവിന്റെ മൂത്രം കുടിച്ചാല്‍ ആരോഗ്യപ്രശ്‌നമൊന്നുമില്ലെന്നും താനത് കുടിച്ചിട്ടുണ്ടെന്നും പ്രഖ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it