Sub Lead

കൊടുംചൂട്; മക്ക, മദീന മസ്ജിദുകളിലെ വെള്ളിയാഴ്ച പ്രാര്‍ഥനാസമയം 15 മിനിറ്റാക്കി ചുരുക്കി

കൊടുംചൂട്; മക്ക, മദീന മസ്ജിദുകളിലെ വെള്ളിയാഴ്ച പ്രാര്‍ഥനാസമയം 15 മിനിറ്റാക്കി ചുരുക്കി
X

ജിദ്ദ: അതിശക്തമായ ചൂട് കാരണം ജൂണ്‍ 21 വെള്ളിയാഴ്ച മുതല്‍ നിലവിലെ വേനല്‍ക്കാലം അവസാനിക്കുന്നത് വരെ ഇരു ഹറം മസ്ജിദുകളിലെയും വെള്ളിയാഴ്ച പ്രഭാഷണത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദൈര്‍ഘ്യം 15 മിനിറ്റായി ചുരുക്കാന്‍ സൗദി ഉന്നത അധികാരികള്‍ നിര്‍ദേശം നല്‍കി. ജുമുഅയുടെ ഒന്നാം ബാങ്ക് വിളിക്കും രണ്ടാം ബാങ്കിനും ഇടയിലുള്ള സമയദൈര്‍ഘ്യം 10 മിനിറ്റാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മക്കയിലെ ഗ്രാന്‍ഡ് മസ്ജിദിന്റെയും മദീനയിലെ മസ്ജിദുന്നബവിയുടെയും മതകാര്യ പ്രസിഡന്‍സി മേധാവി ഷെയ്ഖ് അബ്ദുര്‍ റഹ്മാന്‍ അല്‍ സുദൈസാണ് ഇക്കാര്യം അറിയിച്ചത്. ഇരുഹറമുകളുടെയും സംരക്ഷകനായ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും ദൈവത്തിന്റെ അതിഥികളുടെ മികച്ച ആരോഗ്യവും സൗകര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താനുള്ള താല്‍പര്യമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് ശൈഖ് അല്‍ സുദൈസ് അഭിനന്ദിച്ചു. മക്കയിലെ ഗ്രാന്റ് മസ്ജിദിലും മദീനയിലെ പ്രവാചകന്റെ പള്ളിയിലും വെള്ളിയാഴ്ച പ്രാര്‍ഥന നടത്തുന്ന തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കും ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ജുമുഅ ദിനത്തിലെ കര്‍മങ്ങള്‍ ലളിതവും എളുപ്പവുമാക്കാനുമാണ് തീരുമാനം.

ഇരുമസ്ജിദുകളിലെയും ജുമുഅ പ്രഭാഷണങ്ങള്‍ നിലവിലെ 30 മുതല്‍ 45 മിനിറ്റ് വരെ എന്നതാണ് 10 മിനിറ്റായി ചുരുക്കുന്നത്. മക്കയിലും മദീനയിലും രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെ താപനില അതിന്റെ ഉച്ചസ്ഥായിയിലാണ്. ഇത് അനേകം വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വിശ്വാസികളുടെ സുരക്ഷയ്ക്കു വേണ്ടിയാണ് ആചാരങ്ങള്‍ ലഘൂകരിക്കുന്നത്.

Next Story

RELATED STORIES

Share it