Sub Lead

സെക്കുലർ വിവാഹങ്ങളെ പ്രോൽസാഹിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ; സിപിഎം നേതാവിന്റെ വിദ്വേഷ പ്രചാരണത്തിൽ മൗനം

ഇരുവർക്കും ഡിവൈഎഫ്ഐ എല്ലാവിധ പിന്തുണയും നൽകുമെന്ന് ഡിവൈഎഫ്ഐ പറയുന്നു. എന്നാൽ മത നിരപേക്ഷ വിവാഹം മതമൈത്രി തകർക്കുമെന്നാണ് സിപിഎം നേതാവിന്റെ നിലപാട്.

സെക്കുലർ വിവാഹങ്ങളെ പ്രോൽസാഹിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ; സിപിഎം നേതാവിന്റെ വിദ്വേഷ പ്രചാരണത്തിൽ മൗനം
X

തിരുവനന്തപുരം: ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി ഷെജിൻ എംഎസും പങ്കാളി ജ്യോത്സ്നയും തമ്മിലുള്ള വിവാഹത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പിന്തുണയുമായി ഡിവൈഎഫ്ഐ. എന്നാൽ ലൗ ജിഹാദ് പരാമർശത്തിലൂടെ ആർഎസ്എസിനെ വെല്ലുന്ന വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ട സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അം​ഗം ജോർജ് എം തോമസിനെതിരേ കണ്ണടച്ചാണ് ഡിവൈഎഫ്ഐ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പിന്തുണ നൽകുക എന്നതാണ് ഡിവൈഎഫ്ഐയുടെ പ്രഖ്യാപിത നിലപാട് എന്ന് ഡിവൈഎഫ്ഐ കേരള ഘടകത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകൾ കാട്ടി തന്ന അനേകം നേതാക്കൾ ഡിവൈഎഫ്ഐക്ക് കേരളത്തിൽ തന്നെയുണ്ട്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്ത്താൻ സ്ഥാപിത ശക്തികൾ മനപൂർവം കെട്ടി ചമച്ച അജണ്ടയാണ് ലൗ ജിഹാദ് എന്ന പ്രയോഗം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കണക്കുകൾ നിരത്തി നിയമ സഭയിലും പൊതുമധ്യത്തിലും ആവർത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് ലൗ ജിഹാദ് എന്നൊന്ന് കേരളത്തിലില്ലെന്ന കാര്യം.

സ്ഥാപിത വർഗ്ഗീയ താത്പര്യക്കാർ പൊതു ബോധമായി ഇത്തരം വിഷയങ്ങൾ നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നത് ഗൗരവപൂർവ്വം കാണണമെന്ന് ഡിവൈഎഫ്ഐ പറയുന്നു. അതേസമയം വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ട സിപിഎം നേതാവിനെതിരേ കൃത്യമായ മൗനം പാലിച്ചതായാണ് ചൊവ്വാഴ്ച്ച അർധരാത്രിയോടെ പുറത്തുവന്ന പ്രസ്താവന വ്യക്തമാക്കുന്നത്. ഇതിനെതിരേയും സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനമുയരുന്നുണ്ട്.

കലയിലും രാഷ്രീയത്തിലും ജീവിതത്തിന്റെ സമസ്ത മേഖലയിലും മതം തീവ്രവാദം പിടി മുറുക്കാൻ ശ്രമിക്കുന്ന വർത്തമാന കാലത്ത് സഖാവ് ഷെജിനും ജ്യോത്സ്ന മത നിരപേക്ഷ വൈവാഹിക ജീവിതത്തിന് ഉദാഹരണവും പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയുമാണ്. ഇരുവർക്കും ഡിവൈഎഫ്ഐ എല്ലാവിധ പിന്തുണയും നൽകുമെന്ന് ഡിവൈഎഫ്ഐ പറയുന്നു. എന്നാൽ മത നിരപേക്ഷ വിവാഹം മതമൈത്രി തകർക്കുമെന്നാണ് സിപിഎം നേതാവിന്റെ നിലപാട്.

Next Story

RELATED STORIES

Share it