- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തിനെതിരേ സുപ്രിംകോടതിയിലേക്ക്; കേരളത്തിന് നിയമോപദേശം

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണെന്ന ആരോപണങ്ങള്‍ ശക്തമാക്കിയതിനു പിന്നാലെ സുപ്രിംകോടതിയില്‍ നിയമപോരാട്ടത്തിനൊരുങ്ങി കേരള സര്‍ക്കാര്‍. വായ്പാരിധി വെട്ടിക്കുറച്ചതുള്‍പ്പെടെ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരേ നിയമപോരാട്ടമാവാമെന്ന് സംസ്ഥാന സര്‍ക്കാരിന് വിദഗ്ധ നിയമോപദേശം ലഭിച്ചതായാണ് വിവരം. നിയമജ്ഞനും സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ഫാലി എസ് നരിമാന്റെ ഉപദേശം ലഭിച്ചതോടെ സര്‍ക്കാര്‍ നിയമപോരാട്ടത്തിലേക്ക് കടക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ഉള്‍പ്പെടെ പറഞ്ഞതെന്നാണ് സൂചന. സംസ്ഥാന ബജറ്റിനുപുറത്ത് അടിസ്ഥാനസൗകര്യ വികസനത്തിനാവശ്യമായ ധനസമാഹരണം ലക്ഷ്യമിട്ട് രൂപീകരിച്ച കിഫ്ബിയുടെ ബാധ്യതകൂടി സംസ്ഥാനത്തിന്റേതായി കണക്കാക്കിയാണ് കേന്ദ്രം നിലവില്‍ വായ്പാ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ വാദം. മാത്രമല്ല, കേരളത്തിന് അര്‍ഹതപ്പെട്ട വായ്പാതുകയില്‍ 19,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചത് ഇക്കാരണം ചൂണ്ടിക്കാട്ടിയാണെന്നും ഇതിനെ നിയമപരമായി ചോദ്യംചെയ്യാമെന്നുമാണ് ലഭിച്ച നിയമോപദേശം. ഭരണഘടനയുടെ അനുച്ഛേദം 12 പ്രകാരം 'സംസ്ഥാനം' എന്നതിന്റെ നിര്‍വചനത്തില്‍ കിഫ്ബിപോലുള്ള സമാന്തരസ്ഥാപനങ്ങള്‍ പെടില്ലെന്നgx കേന്ദ്രം ഇത്തരത്തില്‍ ബജറ്റിനുപുറത്ത് വായ്പയെടുക്കുന്നതും ഉദാഹരണമായി കാണിച്ചിട്ടുണ്ട്. കേരള ധനകാര്യവകുപ്പാണ് ഫാലി എസ് നരിമാനില്നിന്ന് നിയമോപദേശം തേടിയത്.
RELATED STORIES
ഗസയിലെ ഇസ്രായേലിന്റെ വംശഹത്യാ ആക്രമണം: മുതിര്‍ന്ന ഹമാസ്-ഇസ്ലാമിക്...
18 March 2025 3:08 PM GMTഇന്നലെ മാത്രം ലഹരിവസ്തുക്കളുമായി 212 പേര് അറസ്റ്റില്‍; 36 ഗ്രാം...
18 March 2025 2:42 PM GMTപ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന...
18 March 2025 2:22 PM GMTദെഹുലി ദലിത് കൂട്ടക്കൊല: 44 വര്‍ഷത്തിന് ശേഷം മൂന്ന് സവര്‍ണരെ...
18 March 2025 2:08 PM GMTപാറക്കുളത്തില്‍ കുളിക്കുന്നതിനിടെ പതിമൂന്നുകാരന് മുങ്ങി മരിച്ചു
18 March 2025 12:55 PM GMTകണ്ണൂരില്‍ കൈക്കുഞ്ഞിനെ കൊന്നത് പിതൃസഹോദരന്റെ 12കാരിയായ മകൾ; ;...
18 March 2025 10:18 AM GMT