Sub Lead

തുണി വ്യവസായവും പ്രതിസന്ധിയിൽ; ജോലി നഷ്ടമാകുക 3കോടി പേർക്ക്, പത്രപരസ്യവുമായി വ്യവസായികൾ

സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ മൂന്നു കോടി ജനങ്ങൾക്ക് ഉടൻ തൊഴിൽ നഷ്ടമാകുമെന്നും രാ​ജ്യ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​ക്കു സം​ഭ​വി​ച്ച​ത് ഇ​വി​ടെ​യും സം​ഭ​വി​ക്കു​മെ​ന്നും സം​ഘ​ട​ന പ​ര​സ്യ​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​കു​തി​ക​ളും ചു​ങ്ക​വും താ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ലെന്നും പരസ്യത്തിലുണ്ട്.

തുണി വ്യവസായവും പ്രതിസന്ധിയിൽ;  ജോലി നഷ്ടമാകുക 3കോടി പേർക്ക്,  പത്രപരസ്യവുമായി വ്യവസായികൾ
X

മും​ബൈ: രാജ്യത്തെ തുണിമില്ല് വ്യവസായം വൻ പ്രതിസന്ധിയിലായതോടെ സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാനായി പത്രത്തിൽ പരസ്യം നൽകി വ്യവസായികളുടെ സംഘടന. ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് പ​ത്ര​ത്തി​ന്‍റെ രണ്ടാം പേ​ജി​ൽ ബുധനാഴ്ചയാ​ണ് നോ​ർ​ത്തേ​ണ്‍ ഇ​ന്ത്യ ടെ​ക്സ്റ്റൈ​ൽ മി​ൽ​സ് അ​സോ​സി​യേ​ഷ​ൻ (എ​ൻ​ഐ​ടി​എം​എ) പ​ര​സ്യം ന​ൽ​കി​യ​ത്. രാജ്യത്തെ തുണി വ്യവസായത്തെ രക്ഷിക്കണമെന്നാണ് മുഴുപേജ് പരസ്യത്തിന്റെ ഉള്ളടക്കം. മി​ല്ലു​ക​ൾ അ​ട​ച്ചു പൂ​ട്ടേ​ണ്ട അ​വ​സ്ഥ​യാ​ണ്. പ​ത്തു കോ​ടി​യോ​ളം പേ​ർ നേ​രി​ട്ടും അ​ല്ലാ​തെ​യും ജോ​ലി ചെ​യ്യു​ന്ന വ്യ​വ​സാ​യ​മാ​ണ് ഇ​ത്. സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ മൂന്നു കോടി ജനങ്ങൾക്ക് ഉടൻ തൊഴിൽ നഷ്ടമാകുമെന്നും രാ​ജ്യ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​ക്കു സം​ഭ​വി​ച്ച​ത് ഇ​വി​ടെ​യും സം​ഭ​വി​ക്കു​മെ​ന്നും സം​ഘ​ട​ന പ​ര​സ്യ​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​കു​തി​ക​ളും ചു​ങ്ക​വും താ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ലെന്നും പരസ്യത്തിലുണ്ട്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ത​ങ്ങ​ൾ പി​ന്നി​ലാ​കാ​ൻ ഇ​തു കാ​ര​ണ​മാ​കു​ന്നു. പ​ലി​ശ​നി​ര​ക്ക് വ​ൻ ഉ​യ​ര​ത്തി​ലാ​ണ്. അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല കു​തി​ക്കു​ക​യാ​ണെ​ന്നും ഇ​ക്കാ​ര​ണ​ത്താ​ൽ ത​ങ്ങ​ളു​ടെ വ്യ​വ​സാ​യ​മേ​ഖ​ല നി​ഷ്ക്രി​യ ആ​സ്തി​യാ​വാ​തെ പോ​വാ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പ​ര​സ്യ​ത്തി​ൽ പ​റ​യു​ന്നു. ഒപ്പം ഇറക്കുമതി വര്‍ധിക്കുകയാണ് കുറഞ്ഞ നിലയില്‍ ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നും തുണിയും നൂലും രാജ്യത്ത് എത്തുന്നു എന്നും പരസ്യം കുറ്റപ്പെടുത്തുന്നു.

രാജ്യത്തിലെ വിവിധ മേഖലകളില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തന്നെയാണ് തുണി വ്യവസായത്തെയും ബാധിച്ചത് എന്നാണ് പത്ര പരസ്യം ചൂണ്ടി കാണിക്കുന്നത്.

നേരത്തെ വാഹനവിപണിയിലും അനുബന്ധമേഖലയിലും സാമ്പത്തിക മാന്ദ്യം കാരണം വിദേശ,സ്വദേശി കമ്പനികള്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടിരുന്നു. ലക്ഷകണക്കിന് വാഹനങ്ങളാണ് രാജ്യത്തിന്റെ പലഭാഗത്തും കെട്ടികിടക്കുന്നത്. കൂടാതെ ഭക്ഷ്യമേഖലയിലേക്കും സാമ്പത്തികമാന്ദ്യം കടന്നതായാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതിന്റെ ആദ്യഘട്ടമെന്നോണം രാജ്യത്തെ പ്രധാന ഭക്ഷ്യ കമ്പനിയായ പാര്‍ല തങ്ങളുടെ 10000ലധികം തൊഴിലാളികളെ ഉടൻ പിരിച്ചുവിടുമെന്ന് അറിയിച്ചിരുന്നു.




Next Story

RELATED STORIES

Share it