Sub Lead

ദുര്‍ബല ജനതയുടെ സാമൂഹിക ഉന്നമന പദ്ധതികളെ തകര്‍ക്കുന്ന ഭരണകൂട നീക്കം ആപത്ത്: മത, സാമൂഹികരംഗത്തെ പ്രമുഖര്‍

ദുര്‍ബല ജനതയുടെ സാമൂഹിക ഉന്നമന പദ്ധതികളെ തകര്‍ക്കുന്ന ഭരണകൂട നീക്കം ആപത്ത്: മത, സാമൂഹികരംഗത്തെ പ്രമുഖര്‍
X

കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ സംഘാടനങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് നടത്തിവരുന്ന ദുരൂഹവും അന്യായവുമായ സാമ്പത്തിക ദുരാരോപണങ്ങളും ഇഡി, ഐടി വേട്ടകളും പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് മത, സാമൂഹികരംഗത്തെ പ്രമുഖര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായത്തിന്റെ സ്വയം ശാക്തീകരണശ്രമങ്ങളെ പോലും അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനുള്ള സംഘപരിവാര്‍ നയത്തിന്റെ ഭാഗമാണ് ദരിദ്ര ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന റിഹാബ് ഇന്ത്യാ ഫൗണ്ടേഷന് നേരെയുള്ള ഇഡി വേട്ട.

ഉത്തരേന്ത്യയിലുടനീളം പിന്നാക്ക മുസ്‌ലിം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടന്നുവരുന്ന വിവിധ മുസ്‌ലിം സാമൂഹിക ശാക്തീകരണ പദ്ധതികള്‍ക്കെതിരെയുള്ള ഇത്തരം നീക്കങ്ങളെ ഒരിക്കലും ന്യായീകരിക്കാനാവില്ല. സാമൂഹിക വിദ്യാഭ്യാസ സാമ്പത്തിക മേഖലകളില്‍ വിവിധ സര്‍ക്കാരുകള്‍ നടത്തിയ ക്രൂരമായ വിവേചനങ്ങളെ മറികടക്കാനുള്ള ശ്രമമെന്ന നിലയില്‍ മുസ്‌ലിം സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ രൂപപ്പെട്ടുവന്ന സ്വയം ശാക്തീകരണ ഉദ്യമങ്ങളെ ഉന്നംവയ്ക്കുന്ന നികൃഷ്ടമായ സംഘ അജണ്ട ന്യൂനപക്ഷകളുടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശങ്ങളെ കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നത്തിന്റെ തുടര്‍ച്ചയാണ് റിഹാബ് ഫൗണ്ടേഷനെതിരെയും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ പോലുള്ള സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനുള്ള അവസരം പോലും സംഘപരിവാറിന്റെ ഔദാര്യത്തില്‍ മാത്രം സാധ്യമാവുന്ന അപകടകരമായ സാഹചര്യത്തെ ധീരമായി തുറന്നെതിര്‍ക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് മത, സാമൂഹികരംഗത്തെ പ്രമുഖര്‍ അഭ്യര്‍ഥിച്ചു.

പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍

അബ്ദുശ്ശുക്കൂര്‍ ഖാസിമി

ശൈഖ് മുഹമ്മദ് കാരക്കുന്ന്

അലിയാര്‍ ഖാസിമി

ജെന്നി റൊവേന

സി കെ അബ്ദുല്‍ അസീസ്

സി പി മുഹമ്മദ് ബഷീര്‍

ബിജു ഗോവിന്ദ്

ഡോ: വര്‍ഷ ബഷീര്‍

അംബിക പി

അഡ്വ.തുഷാര്‍ നിര്‍മല്‍

സജീദ് ഖാലിദ്

ഷംസുദ്ദീന്‍ മന്നാനി

അംജദ് അലി ഇ എം

എ എസ് അജിത് കുമാര്‍

രൂപേഷ് കുമാര്‍

ഡോ.പി എം ഇസ്ഹാഖ്

അഹ്മദ് ശരീഫ് പി

ബി എസ് ബാബുരാജ്

ജവാദ് മുസ്തഫവി

അഡ്വ.എം കെ ഹരികുമാര്‍

സുദേഷ് എം രഘു

വസിം ആര്‍ എസ്

ഷമീമ സക്കീര്‍

വിളയോടി ശിവന്‍കുട്ടി

പ്രശാന്ത് കോളിയൂര്‍

അഡ്വ.എസ് ഷാനവാസ്

റാസിഖ് റഹിം

റഈസ് ഹിദായ

സമീര്‍ ബിന്‍സി

നാസര്‍ മാലിക്ക്

പ്രശാന്ത് സുബ്രമണ്യന്‍

റഷീദ് മക്കട

എ എം നദ്‌വി

മാലിക്ക് വീട്ടിക്കുന്ന്‌

Next Story

RELATED STORIES

Share it