Sub Lead

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഇഡി കുറ്റപത്രത്തില്‍ പ്രിയങ്കാഗാന്ധിയുടെ പേര്

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഇഡി കുറ്റപത്രത്തില്‍ പ്രിയങ്കാഗാന്ധിയുടെ പേര്
X

ന്യൂഡല്‍ഹി: ഹരിയാനയില്‍ അഞ്ച് ഏക്കര്‍ ഭൂമി ക്രയവിക്രയം നടത്തിയെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പേരും. ഭര്‍ത്താവും വ്യാപാരിയുമായ റോബര്‍ട്ട് വാദ്രയുടെ പേര് നേരത്തേ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആരെയും പ്രതികളായി പട്ടികപ്പെടുത്തിയിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് എച്ച് എല്‍ പഹ്‌വയില്‍നിന്ന് വാങ്ങിയ ഭൂമി അയാള്‍ക്കുതന്നെ വിറ്റതില്‍ പ്രിയങ്കയ്ക്ക് പങ്കുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഫരീദാബാദിലെ അമിപുര്‍ ഗ്രാമത്തില്‍ പഹ്‌വയില്‍നിന്ന് അഞ്ചേക്കര്‍ വാങ്ങിയതിന് പുറമേ, പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര 40.08 ഏക്കറോളം വരുന്ന ഭൂമി 2005-06 കാലത്ത് വാങ്ങുകയും 2010ല്‍ അയാള്‍ക്കു തന്നെ വില്‍ക്കുകയും ചെയ്‌തെന്നാണ് കുറ്റപത്രത്തിലെ പരാമര്‍ശം. ഇയാള്‍ പ്രവാസി വ്യവസായി സി സി തമ്പിക്ക് ഭൂമി വിറ്റതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അന്വേഷണം നേരിടുന്ന ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയെ സി സി തമ്പിയും ബ്രിട്ടീഷ് പൗരനായ മറ്റൊരു വ്യവസായിയും ഒളിവില്‍ പോവാന്‍ സഹായിച്ചതായും ആരോപിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ നേരത്തേ റോബര്‍ട്ട് വാദ്രയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. സി സി തമ്പിയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. ഭൂമി ഇടപാട് സംബന്ധിച്ച് നാല് വര്‍ഷത്തിന് ശേഷം വീണ്ടും ഇഡി അന്വേഷണം നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ

പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ വേട്ടയാണെന്ന ആരോപണം ശക്തമാണ്. റോബര്‍ട്ട് വദ്രയെ മറ്റ് കേസുകളില്‍ ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ഇദ്ദേഹം കുറ്റം നിഷേധിക്കുകയായിരുന്നു. സംഭവത്തില്‍ പ്രിയങ്കാഗാന്ധി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും കേന്ദ്രസര്‍ക്കാരിനും ഇഡിക്കുമെതിരേ രംഗത്തെത്തിയിട്ടുണ്ട്. 'ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇഡി നിരവധി നേതാക്കളുടെ പേരുകള്‍ പറയുമെന്നും ബിജെപിക്ക് കോണ്‍ഗ്രസിനെ ഭയമാണെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് നാനാ പടോലെ പറഞ്ഞു.

Next Story

RELATED STORIES

Share it