- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുസുഫുല്‍ ഖറദാവിയുടെ മകളുടെ വിചാരണ തടവ് ഈജിപ്ത് കോടതി വീണ്ടും നീട്ടി

കയ്‌റോ: ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിയുടെ മകള്‍ അല അല്‍ ഖറദാവിയുടെ വിചാരണ തടവ് ഈജിപ്ത് കോടതി വീണ്ടും 45 ദിവസത്തേത്ത് നീട്ടി. തീവ്രവാദം ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അല അല്‍ ഖറദാവിക്കെതിരേ ഈജിപ്ത് സര്‍ക്യൂട്ട് കോടതി ഇതുവരെ വിധി പുറപ്പെടുവിച്ചിട്ടില്ല. രാജ്യത്തെ നിയമ വ്യവസ്ഥകള്‍ ലംഘിച്ച് സ്ഥാപിതമായ തീവ്രവാദ സംഘടനയില്‍ ചേരുകയും ധനസഹായം നല്‍കുകയും ചെയ്‌തെന്നാണ് അലക്കെതിരായ ആരോപണം. ഖത്തര്‍ എംബസിയില്‍ നിന്നുള്ള പ്രതിനിധിയുടെ സാന്നിധ്യത്തിലാണ് തടവ് നീട്ടിയതെന്നു ഈജിപ്ത് സ്‌റ്റേറ്റ് ടെലിവിഷനെ ഉദ്ധരിച്ച് സിഎന്‍എന്‍ അറബിക് റിപോര്‍ട്ട് ചെയ്തു. ദേശീയ സുരക്ഷാ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഓഫിസ് നടത്തിയ അന്വേഷണത്തില്‍ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കു
വിദേശത്തുള്ള ബ്രദര്‍ഹുഡ് നേതാക്കള്‍ ധനസഹായം നല്‍കുന്നുണ്ടെന്നും ശത്രുതാപരമായ പദ്ധതി തയ്യാറാക്കിയെന്നും ഇതേസമയം തന്നെ രാജ്യത്തെ സ്ഥാപനങ്ങള്‍ക്കെതിരേ ആക്രമണങ്ങളും കലാപങ്ങളും നടത്തിയെന്നുമാണ് അലയ്‌ക്കെതിരേ ആരോപിക്കുന്ന കുറ്റം. 2017ലാണ് അലയെ തന്റെ ഭര്‍ത്താവ് ഹുസാം ഖലാഫിനൊപ്പം ഈജിപ്ത് സൈന്യം അറസ്റ്റ് ചെയ്തത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയെ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണു നടപടിയെടുത്തത്. നാലു വര്‍ഷമായിട്ടും ഇരുവര്‍ക്കുമെതിരേ ആരോപിച്ച കുറ്റം തെളിയിക്കാനോ തെളിവുകള്‍ ഹാജരാക്കാനോ വിചാരണ നേരിടാനോ അവസരം നല്‍കിയിരുന്നില്ല. നാലു വര്‍ഷം മുമ്പ് അറസ്റ്റിലായ ശേഷം ഖലാഫിനെ ഏകാന്തതടവില്‍ പാര്‍പ്പിച്ചതായാണ് നിഗമനം. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും കെയ്‌റോയും ദോഹയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധിയുമായി ബന്ധപ്പെട്ടതാണെന്നും ഇരുവരുടെയും അനുയായികള്‍ വ്യക്തമാക്കി.
മുസ് ലിം ബ്രദര്‍ ഹുഡിന്റെ നിരവധി നേതാക്കളെയും സമാന രീതിയില്‍ സീസി ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. ഖത്തറിനെതിരേ ഈജിപ്ത്, യുഎഇ, സൗദി അറേബ്യ, ബഹ്‌റയ്ന്‍ തുടങ്ങിയ രാജ്യങ്ങള്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയപ്പോഴാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര മുസ് ലിം പണ്ഡിത സഭാ ചെയര്‍മാന്‍ കൂടിയായ യൂസുഫുല്‍ ഖറദാവി ഖത്തറില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ്. രണ്ടുവര്‍ഷം വിചാരണയില്ലാതെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നതിനാല്‍ ഈജിപ്ഷ്യന്‍ നിയമപ്രകാരം അല അല്‍ ഖറദാവിയെ വിട്ടയക്കാന്‍ 2019 ജൂലൈയില്‍ ഒരു ജഡ്ജി ഉത്തരവിട്ടിരുന്നെങ്കിലും തീവ്രവാദ ബന്ധം ആരോപിച്ച് ജൂലൈ നാലിന് വീണ്ടും അറസ്റ്റ് ചെയ്തു. ജയിലിനുള്ളിലെ സ്വാധീനം ഉപയോഗിച്ചെന്ന് ആരോപിച്ച് ഏകാന്തതടവില്‍ പാര്‍പ്പിച്ചതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. 'യൂസുഫ് അല്‍ ഖറദാവിയുമായുള്ള ബന്ധമല്ലാതെ മറ്റൊരു കാരണവുമില്ലാതെയാണ് 2017 ജൂണ്‍ മുതല്‍ ദമ്പതികളെ വിചാരണ കൂടാതെ തടവിലിട്ടതെന്ന് ഇവരുടെ മോചനത്തിനു വേണ്ടിയുള്ള ട്വിറ്റര്‍ അക്കൗണ്ട് പ്രസ്താവിച്ചു. ഖത്തരി പൗരത്വമുള്ള ഈജിപ്ഷ്യന്‍ പണ്ഡിതനായ യൂസുഫുല്‍ ഖറദാവിയെ 2015ല്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഈജിപ്ഷ്യന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
Egypt extends detention of Ola Al-Qaradawi amid calls for release
RELATED STORIES
മലപ്പുറം കരുവാരക്കുണ്ടില്‍ വീണ്ടും കടുവ; ദിവസങ്ങള്‍ക്കു മുമ്പ്...
22 May 2025 11:25 AM GMTഛത്തീസ്ഗഢിലെ മാവോയിസ്റ്റുവേട്ടയെ അപലപിച്ച് സിപിഎം പോളിറ്റ്ബ്യൂറോ
22 May 2025 11:13 AM GMTകൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഇഡി ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം
22 May 2025 10:47 AM GMTവൈഭവ് സൂര്യവംശി ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍
22 May 2025 10:41 AM GMT14കാരിയെ കാണാനില്ലെന്ന് പരാതി, അന്വേഷണം
22 May 2025 10:30 AM GMTപ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.81ശതമാനം വിജയം
22 May 2025 9:53 AM GMT