- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുര്‍സിയുടെ മകന്റെ ജീവനെടുത്തത് ഹൃദയാഘാതമല്ല മറിച്ച് 'മാരക വസ്തു'വെന്ന് അഭിഭാഷകര്‍
അബ്ദുല്ല കൊല്ലപ്പെടുകയായിരുന്നുവെന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചതായി ഗ്വാര്‍ണിക്ക് 34 ഇന്റര്‍നാഷണല്‍ ജസ്റ്റിസ് ചേംമ്പേഴ്സ് വ്യക്തമാക്കി. മാരകമായ ഒരു വസ്തു കുത്തിവച്ചതിന്റെ ഫലമായി ശ്വാസം നിലച്ച അബ്ദുല്ലയെ മനപ്പൂര്‍വ്വം കാറില്‍ 20 കി.മീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നു ഗ്വര്‍ണിക്ക് 37 ലീഗല്‍ ടീം പ്രസ്താവനയില്‍ പറഞ്ഞു.

കെയ്റോ: പട്ടാള അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മകന്റെ മരണം കൊലപാതകമെന്ന് മുര്‍സിയുടെ കുടുംബ അഭിഭാഷകര്‍. ഭരണകൂടം അവകാശപ്പെട്ടത് പോലെ ഹൃദയാഘാതമായിരുന്നില്ല അദ്ദേഹത്തിന്റെ ജീവന് അപഹരിച്ചതെന്നും മറിച്ച് 'മാരക വസ്തു'വാണെന്നും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്വോര്ണിക്ക 34 ഇന്റര്‍നാഷണല്‍ ജസ്റ്റിസ് ചേംബര്‍ വ്യക്തമാക്കി.
ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയുടെ തെക്കുപടിഞ്ഞാറായുള്ള ഗിസയിലെ ഒരു ആശുപത്രിയില്‍ വച്ച് സെപ്റ്റംബര്‍ 4നാണ് 25 കാരനായ അബ്ദുല്ല മുര്‍സി മരിച്ചത്. കാര്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട അബ്ദുല്ലയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ സാധിച്ചില്ലെന്നായിരുന്നു സര്‍ക്കാര്‍ റിപോര്‍ട്ട്.
അബ്ദുല്ല കൊല്ലപ്പെടുകയായിരുന്നുവെന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചതായി ഗ്വാര്‍ണിക്ക് 34 ഇന്റര്‍നാഷണല്‍ ജസ്റ്റിസ് ചേംമ്പേഴ്സ് വ്യക്തമാക്കി. മാരകമായ ഒരു വസ്തു കുത്തിവച്ചതിന്റെ ഫലമായി ശ്വാസം നിലച്ച അബ്ദുല്ലയെ മനപ്പൂര്‍വ്വം കാറില്‍ 20 കി.മീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നു ഗ്വര്‍ണിക്ക് 37 ലീഗല്‍ ടീം പ്രസ്താവനയില്‍ പറഞ്ഞു. മരിക്കുന്നത് വരെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രികളിലൊന്നും പ്രവേശിപ്പിക്കാതെ മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം ഏറെ അകലെയുള്ള ആശുപത്രിയിലെത്തിച്ചതെന്നും സംഘം വ്യക്തമാക്കി. ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങളെക്കുറിച്ച് ഭരണകൂടത്തിലെ ചിലഘടകങ്ങള്‍ക്ക് അറിയമായിരുന്നുവെന്നും നിയമസ്ഥാപനം ആരോപിച്ചു.
മരണത്തിന് ചുറ്റുമുള്ള സാഹചര്യങ്ങള്‍ ദൂരുഹമാണെന്നും പിതാവിന്റെ കൊലപാതകത്തിനു പിന്നില്‍ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് പരസ്യമായി ആരോപിച്ചതിനെതുടര്‍ന്ന് അബ്ദുല്ലയുടെ ജീവന് ഭീഷണിയുണ്ടായിരുന്നതായും ഗ്വര്‍ണിക്ക് 37 ലീഗല്‍ ടീമിന്റെ തലവന്‍ ടോബി കാഡ്മാന്‍ പറഞ്ഞു.
നിലവിലെ ആഭ്യന്തരമന്ത്രി മഹമൂദ് തൗഫിക്, മുര്‍സിയുടെ വിചാരണയ്ക്ക് മേല്‍നോട്ടം വഹിച്ച ജഡ്ജി മുഹമ്മദ് ഷെറീന് ഫഹ്മി എന്നിവരുള്‍പ്പെടെ നിരവധി വ്യക്തികളെ മുര്‍സിയുടെ മരണത്തില്‍ അബ്ദുല്ല പേരെടുത്ത് കുറ്റപ്പെടുത്തിയിരുന്നു.
അബ്ദുല്ലയുടെ മരണത്തില്‍ സംശയാസ്പദമായി ഒന്നുമില്ലെന്നായിരുന്നു പ്രാദേശിക മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തത്. മുര്‍സിയുടെ മകന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പിതാവിന്റെ സമീപകാല മരണത്തില്‍ അദ്ദേഹം ദുഖിതനായിരുന്നുവെന്നും അതാവാം മരണത്തിലേക്ക് നയിച്ചതെന്നുമായിരുന്നു മാധ്യമ റിപോര്‍ട്ട്. ഈജിപ്തില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സി 2019 ജൂണ്‍ 17നാണ് വിചാരണക്കിടെ അന്തരിച്ചത്.
RELATED STORIES
സുംബ ഡാന്‍സിനെതിരായ വിമര്‍ശനം: ടി കെ അഷ്റഫിന്റെ സസ്പെന്ഷന്...
3 July 2025 11:38 AM GMTകോട്ടയം മെഡിക്കൽ കോളേജ് അപകടം: ഗുരുതരമായ അനാസ്ഥ , സമഗ്രാന്വേഷണം വേണം...
3 July 2025 11:20 AM GMT48 മണിക്കൂറിനുള്ളിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത് 300ലധികം...
3 July 2025 11:17 AM GMTകൊവിഡ് വാക്സിനുമായി പെട്ടെന്നുള്ള മരണങ്ങൾക്ക് ബന്ധമില്ല: കേന്ദ്ര...
3 July 2025 10:54 AM GMTകെട്ടിടം ഉപയോഗശൂന്യമെന്ന മന്ത്രിയുടെ വാദം പൊളിഞ്ഞു; കോട്ടയം മെഡിക്കൽ...
3 July 2025 10:09 AM GMTമെഡിക്കൽ കോളജ് അപകടം; മകൾക്ക് കൂട്ടിരിക്കാനെത്തിയ ബിന്ദു മരിച്ചത്...
3 July 2025 9:55 AM GMT