Sub Lead

പതിനെട്ട് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ വിരമിക്കുന്നു; യാത്രയയപ്പ് സൂം വീഡിയോ കോണ്‍ഫറന്‍സ് വഴി

ഡിജിപിയും മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടറുമായ ജേക്കബ് തോമസ്, ഡിജിപിയും ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ് ഡയറക്ടര്‍ ജനറലുമായ എ ഹേമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പടെ 18 മുതിര്‍ന്ന ഉദ്യോഗസ്ഥന്‍മാരാണ് വിരമിക്കുന്നത്.

പതിനെട്ട് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ വിരമിക്കുന്നു; യാത്രയയപ്പ് സൂം വീഡിയോ കോണ്‍ഫറന്‍സ് വഴി
X

തിരുവനന്തപുരം: 11 ഐപിഎസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ 18 മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ മെയ് 31 ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കും. വിരമിക്കുന്ന ഓഫിസര്‍മാര്‍ക്ക് സൂം വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ യാത്രയയപ്പില്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അധ്യക്ഷത വഹിച്ചു.

ഡിജിപിയും മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടറുമായ ജേക്കബ് തോമസ്, ഡിജിപിയും ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ് ഡയറക്ടര്‍ ജനറലുമായ എ ഹേമചന്ദ്രന്‍, പോലിസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ എ വിജയന്‍, തൃശൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി കെ പി വിജയകുമാരന്‍, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയേല്‍, കണ്‍സ്യൂമര്‍ഫെഡ് എംഡി വി എം മുഹമ്മദ് റഫിക്ക്, സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റെയ്ഞ്ച് എസ്പി കെ.എം ആന്റണി, ഭീകരവിരുദ്ധ സേന എസ്പി കെ ബി വേണുഗോപാല്‍, എസ്എപി കമാണ്ടന്റ് കെ എസ് വിമല്‍, സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി ജെ സുകുമാര പിള്ള, ആലപ്പുഴ ജില്ലാ പോലിസ് മേധാവി ജെയിംസ് ജോസഫ് എന്നീ ഐപിഎസ് ഓഫിസര്‍മാരാണ് മെയ് 31ന് വിരമിക്കുന്നത്.

ക്രൈംബ്രാഞ്ച് എസ്പി എന്‍ അബ്ദുള്‍ റഷീദ്, കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ബി രവി, കേരള പോലിസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ റെജി ജേക്കബ്, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ എസ്പി വിഎം സന്ദീപ്, കെഎസ്ഇബി വിജിലന്‍സ് ഓഫിസര്‍ ആര്‍ സുനീഷ് കുമാര്‍, റാപ്പിഡ് റെസ്‌പോണ്‍സ് ആന്റ് റെസ്‌ക്യൂ ഫോഴ്‌സ് കമാണ്ടന്റ് യു ഷറഫലി, തിരുവനന്തപുരം സിറ്റി എ ആര്‍ കമാണ്ടന്റ് പി ബി സുരേഷ് കുമാര്‍ എന്നിവരും ഇതോടൊപ്പം വിരമിക്കും. പോലിസ് ആസ്ഥാനത്തെ മാനേജര്‍ എസ് രാജവും മെയ് 31 ന് വിരമിക്കും.

Next Story

RELATED STORIES

Share it