Big stories

തദ്ദേശ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അധികാരമേറ്റു

തദ്ദേശ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അധികാരമേറ്റു
X

തിരുവനന്തപുരം: ഒരുമാസം നീണ്ട പ്രചാരണള്‍ക്കൊടുവില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ രാവിലെ 10നും കോര്‍പറേഷനുകളില്‍ 11.30നുമാണ് സത്യപ്രതിജ്ഞ നടപടികള്‍ തുടങ്ങിയത്. പതിവുപോലെ ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗമാണ് വരണാധികാരി മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത്. പിന്നീട് ഇദ്ദേഹമാണ് മറ്റ് അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്. തുടര്‍ന്ന് മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ആദ്യ യോഗം ചേരും.

അതേസമയം, ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 30നാണ് നടക്കുക. രാവിലെ 11നും അധ്യക്ഷന്‍മാരെ തിരഞ്ഞെടുക്കും. ഉച്ചയ്ക്കു രണ്ടിനാണ് ഉപാധ്യക്ഷന്‍മാരെ തിരഞ്ഞെടുക്കുക. മുനിസിപ്പാലിറ്റികളിലെയും കോര്‍പറേഷനുകളിലെയും അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 28 ന് രാവിലെ 11 നും ഉപാധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് ഉച്ചയ്ക്കും രണ്ടിനുമാണ് നടക്കുക.

Elected representatives to local bodies took oath

Next Story

RELATED STORIES

Share it