Sub Lead

തിരഞ്ഞെടുക്കപ്പെട്ടത് വനിതകള്‍; സത്യപ്രതിജ്ഞ ചെയ്തത് കുടുംബാംഗങ്ങള്‍

ദോഷം പറയരുതല്ലോ, തുല്യത ഉറപ്പുവരുത്തുമെന്നും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും സത്യപ്രതിജ്ഞയില്‍ പറയുന്നുണ്ട്.

തിരഞ്ഞെടുക്കപ്പെട്ടത് വനിതകള്‍; സത്യപ്രതിജ്ഞ ചെയ്തത് കുടുംബാംഗങ്ങള്‍
X

ഭോപ്പാല്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച വനിത അംഗങ്ങള്‍ക്ക് പകരം കുടുംബാംഗങ്ങളുടെ സത്യപ്രതിജ്ഞ. മധ്യപ്രദേശിലെ സാഗര്‍നഗര്‍ ജില്ലയിലെ ജയ്സിനഗറിലാണ് വനിതാ അംഗങ്ങള്‍ക്ക് പകരം അവരുടെ ഭര്‍ത്താക്കന്‍മാരും സഹോദരന്‍മാരും ഉള്‍പ്പെടെ ഏഴ് പുരുഷന്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തത്.

ദോഷം പറയരുതല്ലോ, തുല്യത ഉറപ്പുവരുത്തുമെന്നും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും സത്യപ്രതിജ്ഞയില്‍ പറയുന്നുണ്ട്. സ്ത്രീകള്‍ക്ക് പകരം പുരുഷന്‍മാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്.

കഴിഞ്ഞ തദ്ദേശ 21 അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ 10 പേര്‍ വനിത അംഗങ്ങളാണ്. ഇവരില്‍ മൂന്ന് വനിതാ അംഗങ്ങള്‍ മാത്രമാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തത്.

Next Story

RELATED STORIES

Share it