Sub Lead

പെരുമാറ്റച്ചട്ട ലംഘനം: മോദിക്കും അമിത്ഷാക്കുമെതിരായ പരാതിയില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനം വേണം

പതിനൊന്നിലധികം പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്നുള്ള പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചത് രണ്ടെണ്ണം മാത്രമാണെന്നും കോടതിയില്‍ കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വി പറഞ്ഞു.

പെരുമാറ്റച്ചട്ട ലംഘനം: മോദിക്കും അമിത്ഷാക്കുമെതിരായ പരാതിയില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനം വേണം
X

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കുമെതിരേ നല്‍കിയ പരാതിയില്‍ ഉടന്‍ നടപടിവേണമെന്ന് സുപ്രീം കോടതി. തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. പരാതിയില്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ ഹരജിയിലായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.കഴിഞ്ഞദിവസം കേസ് പരിഗണിച്ച കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടിസ് അയച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ പെരുമാറ്റ ചട്ട ലംഘനമല്ലെന്ന് കണ്ടെത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്ക് ക്ലീന്‍ചിറ്റും നല്‍കിയിരുന്നു. ഇക്കാര്യം കമ്മീഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

പതിനൊന്നിലധികം പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്നുള്ള പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചത് രണ്ടെണ്ണം മാത്രമാണെന്നും കോടതിയില്‍ കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വി പറഞ്ഞു. ഇതില്‍ തന്നെ മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിച്ചത്.അതേസമയം, പരാതികളില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ബുധനാഴ്ചയ്ക്കുള്ളില്‍ തീരുമാനം അറിയിക്കാമെന്നുമുള്ള കമ്മീഷന്റെ വാദം കോടതി തള്ളി. അധികസമയം അനുവദിക്കാനാവില്ലെന്നും തിങ്കളാഴ്ചയ്ക്കകം എല്ലാ പരാതിയിലും തീരുമാനം വേണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കോടതി നിര്‍ദേശിച്ചു. പെരുമാറ്റ ചട്ടലംഘനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളില്‍ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി ഇതുവരെ എടുത്തിട്ടുള്ള നിലപാട്.

Next Story

RELATED STORIES

Share it