Sub Lead

ഗ്യാസ് തീര്‍ന്നു; പാലക്കാട് ആന ബലൂണ്‍ ഇടിച്ചിറക്കി, യാത്രക്കാര്‍ സുരക്ഷിതര്‍

ഗ്യാസ് തീര്‍ന്നു; പാലക്കാട് ആന ബലൂണ്‍ ഇടിച്ചിറക്കി, യാത്രക്കാര്‍ സുരക്ഷിതര്‍
X

പാലക്കാട്: പൊള്ളാച്ചി ഫെസ്റ്റിന്റെ ഭാഗമായ ഭീമന്‍ ബലൂണ്‍ പാലക്കാട് കന്നിമാരി മുളളന്‍തോട് ഇടിച്ചിറക്കി. ബലൂണില്‍ ഉണ്ടായിരുന്ന നാലു തമിഴ്‌നാട് സ്വദേശികളെ സുരക്ഷിതമായി പാടത്തിറക്കി. പൊളളാച്ചിയില്‍ നിന്ന് 20 കിലോമീറ്ററോളം പറന്ന് പാലക്കാടിന് മുകളില്‍ എത്തിയപ്പോള്‍ ഇന്ധനം തീര്‍ന്നാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

തമിഴ്‌നാട് ടൂറിസം വകുപ്പ് സ്വകാര്യ സംഘടനയുമായി ചേര്‍ന്ന് നടത്തിയ ഫെസ്റ്റിന്റെ ഭാഗമായാണ് ബലൂണ്‍ പറത്തിയത്. ഏഴ് രാജ്യങ്ങളില്‍ നിന്നായി 11 ബലൂണുകളാണ് പരിപാടിക്കായി എത്തിച്ചിരുന്നത്. തമിഴ്‌നാട് പോലിസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ രണ്ട് മക്കളും പറക്കലിന് നേതൃത്വം നല്‍കിയ രണ്ട് പേരുമായിരുന്നു ബലൂണില്‍ ഉണ്ടായിരുന്നത്.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് കര്‍ഷകരായ കൃഷ്ണന്‍കുട്ടിയും രാമന്‍കുട്ടിയും പാടത്തേക്കിറങ്ങിയപ്പോഴാണ് ആനയുടെ രൂപത്തിലുളള ഭീമന്‍ ബലൂണ്‍ കൃഷിയിടത്തിലേക്കിറങ്ങാന്‍ പാകത്തിന് താഴെക്കിറങ്ങി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഇരുവരും അവരെ സഹായിച്ചു. വിവരമറിഞ്ഞ് ബലൂണ്‍ കമ്പനി സ്ഥലത്തെത്തി ബലൂണ്‍ ചുരുട്ടിയെടുത്ത് കൊണ്ടുപോയി.

Next Story

RELATED STORIES

Share it