Sub Lead

അനുമതിയില്ലാതെ എഴുന്നള്ളിച്ച ആനയെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു

അനുമതിയില്ലാതെ എഴുന്നള്ളിച്ച ആനയെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു
X

കോഴിക്കോട്: അനുമതിയില്ലാതെ എഴുന്നള്ളിച്ച ആനയെ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തു. ബാലുശ്ശേരി ഗജേന്ദ്രന്‍ എന്ന ആനയാണ് കസ്റ്റഡിയില്‍ ഉള്ളത്. കോഴിക്കോട് ബാലുശ്ശേരി പൊന്നാരംതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിനാണ് അനുമതി കൂടാതെ ആനയെ ഉപയോഗിച്ചത്. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും പോലിസ് കേസെടുത്തിരുന്നു. ബാലുശ്ശേരി ഗായത്രി വീട്ടില്‍ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ളതാണ് ഗജേന്ദ്രന്‍ എന്ന ആന. എലിഫന്റ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കസ്റ്റഡിയിലെടുത്ത ആനയെ സുരക്ഷിത സൂക്ഷിപ്പിനായി ഉടമയെ തന്നെ ഏല്‍പ്പിച്ചു.

Next Story

RELATED STORIES

Share it