Sub Lead

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയുന്നു; ആറാഴ്ചയ്ക്കുള്ളില്‍ പുതിയ സിഇഒ

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയുന്നു; ആറാഴ്ചയ്ക്കുള്ളില്‍ പുതിയ സിഇഒ
X

ന്യൂയോര്‍ക്ക്: ട്വിറ്റര്‍ മേധാവി സ്ഥാനത്തുനിന്ന് ഇലോണ്‍ മസ്‌ക് ഒഴിയുന്നതായി സൂചന. ട്വിറ്ററിനായി ഒരു പുതിയ സിഇഒ യെ കണ്ടെത്തിയെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചു. ആഴ്ചകള്‍ക്കുള്ളില്‍ ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫിസറുടെ റോളിലേക്ക് താന്‍ മാറുമെന്നും ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ സിഇഒ ചുമതലയേല്‍ക്കുമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. എന്നാല്‍, ആരെയാണ് തിരഞ്ഞെടുത്തതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. കോംകാസ്റ്റിന്റെ എന്‍ബിസി യൂണിവേഴ്‌സലിലെ പ്രാധാനിയായ പരസ്യ സെയില്‍സ് എക്‌സിക്യൂട്ടീവായ ലിന്‍ഡ യാക്കാരിനോയെയാണ് കമ്പനിയെ നയിക്കാന്‍ മസ്‌ക് തിരഞ്ഞെടുക്കുന്നത് എന്ന് സിലിക്കണ്‍ വാലി എക്‌സിക്യൂട്ടീവും മുന്‍ ഹോളിവുഡ് എക്‌സിക്യൂട്ടീവും പറയുന്നത്. കഴിഞ്ഞ മാസം മിയാമിയില്‍ നടന്ന ഒരു പരസ്യ കോണ്‍ഫറന്‍സില്‍ പരസ്യ വ്യവസായ പ്രമുഖയായ യാക്കാരിനോ മസ്‌കിനെ അഭിമുഖം നടത്തിയിരുന്നു. അതേസമയം ട്വിറ്റര്‍ ജീവനക്കാര്‍ തമ്മിലുള്ള സംഭാഷണത്തില്‍ മുന്‍ യാഹൂ സിഇഒ മരിസ മേയറെ നിര്‍ദേശിച്ചതായി ഒരു സ്റ്റാഫ് പറഞ്ഞു. മുന്‍ യൂട്യൂബ് സിഇഒ സൂസന്‍ വോജ്‌സിക്കിയും മസ്‌കിന്റെ ബ്രെയിന്‍ചിപ്പ് സ്റ്റാര്‍ട്ടപ്പായ ന്യൂറലിങ്കിന്റെ ടോപ്പ് എക്‌സിക്യൂട്ടീവായ ശിവോണ്‍ സിലിസും ട്വിറ്റര്‍ ജീവനക്കാര്‍ ചര്‍ച്ച ചെയ്യുന്ന പേരുകളില്‍ ഉള്‍പ്പെടുന്നുവെന്ന് ബ്ലൈന്‍ഡിലെ കമന്റുകള്‍ കണ്ട ഒരു മുന്‍ ജീവനക്കാരന്‍ പറഞ്ഞു. മസ്‌കിന്റെ മറ്റ് കമ്പനികളിലെ പ്രമുഖ വനിതാ എക്‌സിക്യൂട്ടീവുകളായ, സ്‌പേസ് എക്‌സ് പ്രസിഡന്റ് ഗ്വിന്നേ ഷോട്ട്വെല്‍, ടെസ്ല ഇന്‍ക് ചെയര്‍ റോബിന്‍ ഡെന്‍ഹോം എന്നിവര്‍ക്കും സാധ്യതയുണ്ടെന്നാണ് സിഐ റൂസ് വെല്‍റ്റിലെ സീനിയര്‍ പോര്‍ട്ട്‌ഫോളിയോ മാനേജര്‍ ജേസണ്‍ ബെനോവിറ്റ്‌സ് പറയുന്നത്. ഡിസംബറില്‍ മസ്‌ക് നടത്തിയ ഒരു ട്വിറ്റര്‍ വോട്ടെടുപ്പില്‍ 57.5% ഉപയോക്താക്കള്‍ മസ്‌ക് സിഇഒ സ്ഥാനം ഒഴിയണമെന്നാണ് വോട്ട് ചെയ്തത്. ഈ ജോലി ഏറ്റെടുക്കാന്‍ പര്യാപ്തമായ ഒരാളെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഞാന്‍ സിഇഒ സ്ഥാനം രാജിവയ്ക്കുമെന്ന് മസ്‌ക് പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it