Sub Lead

ഇസ്രായേലിലേക്ക് പറക്കാന്‍ വിസമ്മതിച്ചു; പൈലറ്റിനെ സസ്‌പെന്റ് ചെയ്ത് എമിറേറ്റ്‌സ്, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

തുണീസ്യന്‍ വംശജനായ മുനീം സാഹിബ് തബായെ ആണ് എമിറേറ്റ്‌സ് സസ്‌പെന്റ് ചെയ്തത്. മുനീം സാഹിബ് തബാ തന്റെ ഫേസ്ബുക്ക് പേജിലൂടെ സസ്‌പെന്‍ഷന്‍ വാര്‍ത്ത സ്ഥിരീകരിച്ചു.

ഇസ്രായേലിലേക്ക് പറക്കാന്‍ വിസമ്മതിച്ചു; പൈലറ്റിനെ സസ്‌പെന്റ് ചെയ്ത് എമിറേറ്റ്‌സ്, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
X

അബുദബി: ഇസ്രായേലിലേക്ക് പറക്കാന്‍ വിസമ്മതിച്ചതിന് പൈലറ്റിനെ എമിറേറ്റ്‌സ് എയര്‍ലൈന്‍ സസ്‌പെന്‍ഡ് ചെയ്തു. തുണീസ്യന്‍ വംശജനായ മുനീം സാഹിബ് തബായെ ആണ് എമിറേറ്റ്‌സ് സസ്‌പെന്റ് ചെയ്തത്. മുനീം സാഹിബ് തബാ തന്റെ ഫേസ്ബുക്ക് പേജിലൂടെ സസ്‌പെന്‍ഷന്‍ വാര്‍ത്ത സ്ഥിരീകരിച്ചു.

'എന്നെ പരിപാലിക്കുന്നവന്‍ ദൈവം മാത്രമാണ്' തനിക്ക് ഇക്കാര്യത്തില്‍ ഖേദമില്ല' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ നിരവധി പേരാണ് ദുബയ് ആസ്ഥാനമായുള്ള എമിറേറ്റ്‌സിനെതിരേ വിമര്‍ശനവുമായി മുന്നോട്ട് വന്നിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ഇസ്രായേലും നിരവധി അറബ് രാജ്യങ്ങളും ബന്ധം സാധാരണ നിലയിലാക്കി കൊണ്ടുള്ള കരാറിനെ ധൈര്യപൂര്‍വം എതിര്‍ത്ത തബയുടെ നിലപാടിനെ സോഷ്യല്‍ മീഡിയ കൈയടിക്കുകയും ചെയ്തു. ബഹ്‌റയ്ന്‍, സുദാന്‍, മൊറോക്കോ എന്നിവയ്‌ക്കൊപ്പം ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച രാജ്യങ്ങളില്‍ യുഎഇയും ഉള്‍പ്പെടും.

Next Story

RELATED STORIES

Share it