Sub Lead

യുഎസ് കമ്പനിയില്‍ ബോംബ് വച്ചെന്ന് ഭീഷണി; ബെംഗളൂരുവില്‍ മലയാളി യുവാവ് പിടിയില്‍

യുഎസ് കമ്പനിയില്‍ ബോംബ് വച്ചെന്ന് ഭീഷണി; ബെംഗളൂരുവില്‍ മലയാളി യുവാവ് പിടിയില്‍
X
ബെംഗളൂരു: ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് ആസ്ഥാനമായുള്ള കമ്പനിയില്‍ ബോംബ് വച്ചെന്ന് ഭീഷണി മുഴക്കിയ മലയാളി യുവാവ് പിടിയില്‍. ബെംഗളൂരു എക്കോ സ്‌പേസ് ബിസിനസ് പാര്‍ക്കിലെ ഐഡിബിഒ കമ്പനിയിലെ ടാക്‌സ് അനലിസ്റ്റും ബ്യാപനഹള്ളിയില്‍ താമസക്കാരനുമായ പ്രസാദ് നവനീതാണ് ബെംഗളൂരു പോലിസിന്റെ പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. മോശം പ്രകടനം കാരണം കമ്പനി നവനീത് പ്രസാദിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയും കമ്പനിയില്‍ വരരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് മാനേജറോടും മറ്റും സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേത്തുടര്‍ന്നാണ് കമ്പനിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ തന്റെ ഫോണില്‍ നിന്ന് കമ്പനിയിലേക്ക് വിളിച്ച് ഓഫിസില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഉടന്‍ പൊട്ടിത്തെറിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വിവരമറയിച്ചതിനെ തുടര്‍ന്ന് പോലിസും ഡോഗ് സ്‌ക്വാഡുമെല്ലാം സ്ഥലത്തെത്തി കെട്ടിടത്തില്‍നിന്ന് എല്ലാവരെയും ഒഴിപ്പിച്ചു. പരിശോധനയില്‍ യാതൊന്നും കണ്ടെത്താനായില്ല. വ്യാജ ബോംബ് ഭീഷണിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലുണ്ടായ കടുത്ത മാനസിക സമ്മര്‍ദമാണ് വ്യാജ ബോംബ് ഭീഷണിക്കു പിന്നിലെന്ന് പോലിസ് പറഞ്ഞു. യുഎസ് ആസ്ഥാനമായുള്ള ഐടി കമ്പനിയാണ് ഐഡിബിഒ.
Next Story

RELATED STORIES

Share it