Sub Lead

റോഹിന്‍ഗ്യന്‍ മുസ് ലിം വംശഹത്യ: സൂചിയെ സഖ്‌റോവ് പ്രൈസ് കമ്മ്യൂനിറ്റിയില്‍ നിന്ന് ഒഴിവാക്കി യൂറോപ്യന്‍ പാര്‍ലമെന്റ്

2017ല്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ വംശീയ കൂട്ടക്കൊലയെ തുടര്‍ന്ന് ഏഴ് ലക്ഷത്തോളം റോഹിന്‍ഗ്യന്‍ മുസ് ലിംകള്‍ ബംഗ്ലാദേശിലേക്കും മറ്റു അയല്‍ രാജ്യങ്ങളിലേക്കും പാലായനം ചെയ്തു.

റോഹിന്‍ഗ്യന്‍ മുസ് ലിം വംശഹത്യ:  സൂചിയെ സഖ്‌റോവ് പ്രൈസ് കമ്മ്യൂനിറ്റിയില്‍ നിന്ന് ഒഴിവാക്കി യൂറോപ്യന്‍ പാര്‍ലമെന്റ്
X

ബ്രസല്‍സ്: റോഹിന്‍ഗ്യന്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന വംശീയ ഉന്മൂലനങ്ങളില്‍ പ്രതിഷേധിച്ച് മ്യാന്മര്‍ നേതാവ് ഓങ് സാന്‍ സൂചിയെ സഖ്‌റോവ് പ്രൈസ് കമ്മ്യൂനിറ്റിയില്‍ നിന്ന് ഒഴിവാക്കി യൂറോപ്യന്‍ പാര്‍ലമെന്റ്. മനുഷ്യാവകാശ സമ്മാനമായ സഖ്‌റോവ് പ്രൈസ് നേടിയവരുടെ കമ്മ്യൂണിറ്റിയില്‍ നിന്നാണ് സൂചിയുടെ പേര് യൂറോപ്യന്‍ യൂനിയന്‍ നീക്കിയത്. നൊബേല്‍ പ്രൈസ് ലഭിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് 1990ലാണ് സൂചിയെ സഖ്‌റോവ് സമ്മാനത്തിനായി തിരഞ്ഞെടുത്തത്. വീട്ടുതടങ്കലിലായിരുന്ന സൂചിക്ക് 23 വര്‍ഷത്തിനുശേഷമാണ് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സാധിച്ചത്. കമ്മ്യൂണിറ്റിയില്‍ നിന്ന് ഒഴിവാക്കിയതോടെ സൂചിക്ക് സഖ്‌റോവ് പ്രൈസ് കമ്മ്യൂനിറ്റിയുടെ ചടങ്ങുകളില്‍ പങ്കെടുക്കാനാവില്ല.

2017ല്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ വംശീയ കൂട്ടക്കൊലയെ തുടര്‍ന്ന് ഏഴ് ലക്ഷത്തോളം റോഹിന്‍ഗ്യന്‍ മുസ് ലിംകള്‍ ബംഗ്ലാദേശിലേക്കും മറ്റു അയല്‍ രാജ്യങ്ങളിലേക്കും പാലായനം ചെയ്തു. യുഎന്‍ നടത്തിയ അന്വേഷണത്തില്‍ മാന്‍മ്യറില്‍ വംശീയ ഉന്മേലനമാണെന്ന് തെളിഞ്ഞിരുന്നു.

എന്നാല്‍, യുഎന്‍ അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ തള്ളി. ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ (ഐസിജെ) നടത്തിയ 30 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിലും വംശഹത്യ ആരോപണം സൂചി നിരസിച്ചു. സൈന്യത്തെ ന്യായീകരിക്കാനാണ് അവര്‍ ശ്രമിച്ചത്. 3,379 വാക്ക് പ്രസംഗത്തില്‍ റോഹിന്‍ഗ്യ എന്ന പദം ഒരിക്കല്‍ പോലും സൂചി ഉപയോഗിച്ചിരുന്നില്ല. റോഹിന്‍ഗ്യന്‍ സ്വത്വത്തേയും അവകാശങ്ങളുടെയും ഇല്ലാതാക്കാനുള്ള മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് വിമര്‍ശകര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it