Sub Lead

ജെറുസലേം സംഘര്‍ഷങ്ങള്‍ക്ക് പരിഹാര ഫോര്‍മുലയുമായി ഉര്‍ദുഗാന്‍

ഗസയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനികള്‍ക്കെതിരേ ഇസ്രായേല്‍ അധിനിവേശ ഭരണകൂടം ക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതിനിടെയാണ് ജെറുസലേമിലെ സംഘര്‍ഷങ്ങള്‍ക്ക് ശാശ്വത പരിഹാരവുമായി ഉര്‍ദുഗാന്‍ മുന്നോട്ട് വന്നത്.

ജെറുസലേം സംഘര്‍ഷങ്ങള്‍ക്ക് പരിഹാര ഫോര്‍മുലയുമായി ഉര്‍ദുഗാന്‍
X

ആങ്കറ: ജൂത, ക്രൈസ്തവ, ഇസ്‌ലാം മതവിശ്വാസികള്‍ പരിപാവനമായി കരുതുന്ന ജെറുസലേമിലെ പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ പരിഹാര ഫോര്‍മുല നിര്‍ദേശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഗസയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനികള്‍ക്കെതിരേ ഇസ്രായേല്‍ അധിനിവേശ ഭരണകൂടം ക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതിനിടെയാണ് ജെറുസലേമിലെ സംഘര്‍ഷങ്ങള്‍ക്ക് ശാശ്വത പരിഹാരവുമായി ഉര്‍ദുഗാന്‍ മുന്നോട്ട് വന്നത്.

ജൂത, മുസ്‌ലിം, ക്രൈസ്തവ പ്രതിനിധികളുടെ ഒരു കമ്മീഷന് ജെറുസലേമിന്റെ ഭരണം കൈമാറാണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം.'ഇപ്പോള്‍, ജെറുസലേമില്‍ ഒരു പ്രത്യേക ക്രമീകരണം ആവശ്യമാണെന്ന് തങ്ങള്‍ കരുതുന്നു, മുസ് ലിംകളുടേയും ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും ഒഴിച്ചുകൂടാനാവാത്ത മതചിഹ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജെറുസലേമില്‍ ശാശ്വത സമാധാനവും ശാന്തിയും കൈവരിക്കാന്‍ എല്ലാവരും ത്യാഗങ്ങള്‍ക്ക് തയ്യാറാവണം'-മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

ജറുസലേമിനെ മോചിപ്പിക്കാനും പലസ്തീന്‍ ജനതയെ സംരക്ഷിക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് തുര്‍ക്കി രാഷ്ട്രീയവും സൈനികവുമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇസ്രായേല്‍ ഒരു 'തീവ്രവാദ രാഷ്ട്രം' ആണെന്നും ഈ മൂന്ന് വിശ്വാസങ്ങളും വിശുദ്ധമായി കാണുന്ന ജറുസലേമിനെ അവര്‍ ദ്രോഹിക്കുകയാണെന്നും ഉര്‍ദുഗാന്‍ ആരോപിച്ചു.ഗസയില്‍ സാധാരണക്കാര്‍ക്കു മേല്‍ ബോംബ് വര്‍ഷം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it