Sub Lead

മലബാര്‍ മുസ്‌ലിംകളെക്കുറിച്ച് പഠനം നടത്തിയ യൂറോപ്യന്‍ അക്കാദമിക് വിദഗ്ധനെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു

മലബാറിലെ മുസ്‌ലിംകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന യുകെ ആസ്ഥാനമായുള്ള പ്രശസ്ത നരവംശശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഒസെല്ലയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്.

മലബാര്‍ മുസ്‌ലിംകളെക്കുറിച്ച് പഠനം നടത്തിയ യൂറോപ്യന്‍ അക്കാദമിക് വിദഗ്ധനെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു
X

തിരുവനന്തപുരം: കഴിഞ്ഞ മുപ്പത് വര്‍ഷമായി മലബാര്‍ മുസ്‌ലിംകളെക്കുറിച്ച് പഠനം നടത്തുന്ന യൂറോപ്യന്‍ അക്കാദമിക് വിദഗ്ധനെ തിരുവനന്തപുരത്ത് ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു. ന്യായമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടാതെ അധികൃതര്‍ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയക്കുകയായിരുന്നു.

മലബാറിലെ മുസ്‌ലിംകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന യുകെ ആസ്ഥാനമായുള്ള പ്രശസ്ത നരവംശശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഒസെല്ലയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. കേരളത്തിലെ തീരദേശ സമൂഹങ്ങളെക്കുറിച്ചുള്ള ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇദ്ദേഹത്തെ അധികൃതര്‍ തടഞ്ഞുനിര്‍ത്തുകയും തിരിച്ചയക്കുകയുമായിരുന്നു.

പ്രഫസര്‍ ഒസെല്ല യുകെയിലെ സസെക്‌സ് സര്‍വകലാശാലയിലെ ആഗോള പ്രശസ്തനായ നരവംശശാസ്ത്രജ്ഞനും സാമൂഹ്യശാസ്ത്രജ്ഞനുമാണ്. ഏപ്രില്‍ പകുതി വരെ നിയമസാധുതയുള്ള ഇന്ത്യയിലേക്കുള്ള ഒരു വര്‍ഷത്തെ റിസര്‍ച്ച് വിസ അദ്ദേഹത്തിനുണ്ട്.എന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സാധുവായ വിശദീകരണങ്ങളൊന്നും നല്‍കാതെ അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒസെല്ലയെ നാടുകടത്താനുള്ള കാരണം എയര്‍പോര്‍ട്ട് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല, മാത്രമല്ല 'ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള ഉത്തരവുകള്‍' കാരണം നരവംശശാസ്ത്രജ്ഞന് പ്രവേശനം നിഷേധിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

മാര്‍ച്ച് 24 ന് അതിരാവിലെ എമിറേറ്റ്‌സ് വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രൊഫസര്‍ ഒസെല്ലയെ നിരവധി പേര്‍ പുറത്ത് അദ്ദേഹത്തെ കാത്തുനില്‍ക്കെ അധികൃതര്‍ ഇമിഗ്രേഷന്‍ ഡെസ്‌കിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ലെന്ന് അറിയിക്കുകയായിരുന്നു.

അധികൃതര്‍ കാരണമൊന്നും പറഞ്ഞില്ലെങ്കിലും ദുബായ് വിമാനം വഴി നാടുകടത്താനുള്ള ക്രമീകരണങ്ങള്‍ അവര്‍ നേരത്തെ തന്നെ ചെയ്തിരുന്നതിനാല്‍ തീരുമാനം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് തോന്നുന്നു.

1980കളുടെ അവസാനത്തില്‍ തുടങ്ങിയ ദീര്‍ഘകാല ബന്ധമുണ്ട്. മലബാര്‍ മുസ്ലീങ്ങളെ കുറിച്ച് അദ്ദേഹം നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പഠനങ്ങള്‍ രാഷ്ട്രീയമായി സെന്‍സിറ്റീവോ വിവാദപരമോ ആയിരുന്നില്ല, അവ സാമൂഹികനരവംശശാസ്ത്രപരമായ കോണില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.

കേരളത്തിലെ മുസ്‌ലിം സമുദായത്തെക്കുറിച്ച് അദ്ദേഹം ഒരുപാട് പഠിച്ചിട്ടുണ്ട്. എന്നാല്‍, കുറഞ്ഞത് ഒരുപതിറ്റാണ്ട് മുമ്പ് അദ്ദേഹം ചെയ്ത കൃതികളായിരുന്നു അവ. രാഷ്ട്രീയ ഇസ്‌ലാമില്‍ നിന്നും അതുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളില്‍ നിന്നും അദ്ദേഹം എപ്പോഴും വിട്ടുനില്‍ക്കുകയായിരുന്നു- സമ്മേളനത്തിന്റെ സംഘാടകരിലൊരാളായ അക്കാദമിക് വിദഗ്ധന്‍ പറയുന്നു.

അതുകൊണ്ടുതന്നെ കേരളത്തിലെ മല്‍സ്യത്തൊഴിലാളി ഗ്രാമങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്തിയ ഒരു ഉന്നത വിദ്യാഭ്യാസ വിദഗ്ധനെ ഇന്ത്യയില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Next Story

RELATED STORIES

Share it