Sub Lead

അഭയാര്‍ഥി പ്രവാഹം പരിമിതപ്പെടുത്താന്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍: ബെല്ലാറസിനെതിരേ ഉപരോധം ഭീഷണി

ബെല്ലാറസില്‍ നിന്ന്‌ പോളണ്ട്, ലിത്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങളിലേക്ക് നിരവധി അഭയാര്‍ഥികളാണ് കടക്കുന്നത്.

അഭയാര്‍ഥി പ്രവാഹം പരിമിതപ്പെടുത്താന്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍: ബെല്ലാറസിനെതിരേ ഉപരോധം ഭീഷണി
X

മിന്‍സ്‌ക്: മധ്യ- പൗരസ്ത്യ ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള അഭയാര്‍ഥി പ്രവാഹം പരിമിതപ്പെടുത്താന്‍ യൂറോപ്പ്യന്‍ അംഗരാജ്യങ്ങള്‍ ശക്തമായ നടപടിക്കൊരുങ്ങുന്നു. ബെല്ലാറസ് വഴി പോളണ്ടിലേക്ക് കടക്കാന്‍ ശ്രമിച്ച് നൂറുക്കണക്കിന് അഭയാര്‍ഥികളെ പോളണ്ട് -ബെല്ലാറസ് അതിര്‍തിയില്‍ വച്ച് പോളിഷ് പോലിസ് തടഞ്ഞു. ഇവരെ തിരിച്ചയച്ചു. ബെല്ലാറസില്‍ നിന്ന്‌ പോളണ്ട്, ലിത്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങളിലേക്ക് നിരവധി അഭയാര്‍ഥികളാണ് കടക്കുന്നത്. ബെല്ലാറസ് പോളിഷ് അതിര്‍തിയിലൂടെ നടന്നു നീങ്ങുന്ന അഭയാര്‍ഥി സംഘങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവരിലൊരാള്‍ അതിര്‍ത്തിയിലെ വേലി പിടിച്ചുവലിച്ച് തകര്‍ക്കുന്നതും മറ്റൊരാള്‍ മണ്‍വെട്ടി ഉപയോഗിച്ച് വേലി അടിച്ചു തകര്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.


പോളിഷ് സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇവരുടെ ദേഹത്തേക്ക് ദ്രാവകം സ്‌പ്രേചെയ്യുന്നതായും ദൃശ്യത്തില്‍ കാണാം. തിരഞ്ഞടുപ്പ് പശ്ചാതലത്തില്‍ ജനകീയത കൈവരിക്കാന്‍ വേണ്ടിയാണ് ബെല്ലാറസ് പ്രസിഡന്റ് അലക്‌സ് ലക്കഷെങ്കോ അഭയാര്‍ഥികളെ അനിയന്ത്രിതമായി രാജ്യത്തേക്ക് കടന്നുവരാന്‍ അനുവദിക്കുന്നതെന്ന് യൂറോപ്പ്യന്‍ യൂനിയന്‍ കുറ്റപ്പെടുത്തി. 3000 ത്തിനു 4000 ത്തിനും ഇടയില്‍ അഭയാരര്‍ഥികള്‍ പോളണ്ടിലേക്ക് പ്രവേശിക്കാനായി യഅതിര്‍തിയില്‍ കാത്ത് കിടക്കുകയാണെന്ന് പോളിഷ് സര്‍ക്കാറിന്റെ ഔദ്യോഗിക വക്താവ് പീറ്റര്‍ മുള്ളര്‍ പറഞ്ഞു. ബെല്ലാറസിലേക്ക് അഭയാര്‍ഥികളെ വഹിച്ചുകൊണ്ട് വിമാനങ്ങള്‍ എത്താന്‍ അനുമതി നല്‍കുന്നതിനാലാണ് പ്രശ്‌നം രൂക്ഷമാകുന്നത്. വര്‍ദ്ധിച്ചുവരുന്ന അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കാന്‍ ബെല്ലാറസ് സഹകരിക്കുന്നില്ല എന്നാണ് യൂറോപ്യന്‍ യൂനിയന്റെ പരാതി.


ബെല്ലാറസിനെതിരെ ഉപരോധം കൊണ്ടുവരണമെന്ന ആവശ്യം പലരാജ്യങ്ങളും ഉന്നയിച്ച് കഴിഞ്ഞു. ഇതിനിടെ മെഡിറഅററേനിയന്‍ കടലിലൂടെയും കാസ്പിയന്‍ കടലിലൂടെയുമുള്ള അഭയാര്‍ഥി പ്രവാഹവും രൂക്ഷമായി തുടരുകയാണ്. ബാള്‍ക്കന്‍ ഇടനാഴിയിലൂടെയുള്ള അഭയാര്‍ഥി ക്രുടുയേറ്റം നേരത്തെ വന്‍ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു.

Next Story

RELATED STORIES

Share it