Sub Lead

'ബൈനോക്കുലറിലൂടെ നോക്കിയാലും യുപിയില്‍ ക്രിമിനലിനെ കാണില്ലെന്ന് അജയ് മിശ്രയെ അടുത്ത് നിര്‍ത്തി അമിത് ഷാ'

കഴിഞ്ഞ ദിവസം മേരാ പരിവാര്‍, ബിജെപി പരിവാര്‍ ക്യാംപയിന്റെ ഉദ്ഘാടനത്തിലാണ് അമിത് ഷായ്‌ക്കൊപ്പം അജയ് മിശ്ര വേദി പങ്കിട്ടത്

ബൈനോക്കുലറിലൂടെ നോക്കിയാലും യുപിയില്‍ ക്രിമിനലിനെ കാണില്ലെന്ന് അജയ് മിശ്രയെ അടുത്ത് നിര്‍ത്തി അമിത് ഷാ
X

ന്യൂഡല്‍ഹി ന്മ ഉത്തര്‍പ്രദേശില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്ത ബിജെപി പരിപാടിയില്‍ ലഖിംപുര്‍ ഖേരി കേസില്‍ ആരോപണ വിധേയനായ സഹമന്ത്രി അജയ് മിശ്ര പങ്കെടുത്തത് വിവാദമായി. സംഭവത്തെ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും അപലപിച്ചു. എന്നാല്‍ മന്ത്രി പങ്കെടുത്തതില്‍ തെറ്റില്ലെന്ന് ബിജെപിയും നിലപാടെടുത്തു. കഴിഞ്ഞ ദിവസം മേരാ പരിവാര്‍, ബിജെപി പരിവാര്‍ ക്യാംപയിന്റെ ഉദ്ഘാടനത്തിലാണ് അമിത് ഷായ്‌ക്കൊപ്പം അജയ് മിശ്ര വേദി പങ്കിട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപിയുടെ ഉയര്‍ന്ന നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.'കൈകള്‍ ബൈനോക്കുലര്‍ പോലെ വച്ച് 'ഇതിലൂടെ നോക്കുമ്പോള്‍ പോലും യുപിയില്‍ ഒരു ക്രിമിനലിനെയും ഗുണ്ടാത്തലവനെയും കാണുന്നില്ലെന്ന്' ചടങ്ങില്‍ സംസാരിക്കവേ അമിത്ഷാ പറഞ്ഞിരുന്നു.

2017നു മുന്‍പ് യുപിയില്‍ അതായിരുന്നില്ല സ്ഥിതി. ഓരോ പ്രദേശവും ഗുണ്ടകള്‍ ഭരിക്കുന്ന അവസ്ഥയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അക്രമികള്‍ക്കു മുന്‍പില്‍ ബാഹുബലി പോലെ നില്‍ക്കുന്ന യോഗി ആദിത്യനാഥിനെ കാണാമെന്നും അമിത് ഷാ പറഞ്ഞു. ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ കൂട്ടക്കൊല ചെയ്തതിന് ഗൂഢാലോചന നടത്തിയ ആളാണ് ഷായുടെ തൊട്ടടുത്തു നിന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനട്ടെ പറഞ്ഞു. ബൈനോക്കുലര്‍ ശരിക്കു വച്ചു നോക്കിയാല്‍ ഉന്നാവ് സംഭവവും ജയിലില്‍ കിടക്കുന്ന കുല്‍ദീപ് സെന്‍ഗാറിനെയും കാണാം. എസ്പി നേതാവ് അഖിലേഷ് യാദവ് അമിത് ഷായ്‌ക്കൊപ്പം അജയ് മിശ്ര നില്‍ക്കുന്ന പടം ട്വീറ്റ് ചെയ്ത് 'ഗുണ്ടാത്തലവനെ ചാരിനിന്ന് അയാളെ കണ്ടെത്താന്‍ ബൈനോക്കുലര്‍ വച്ചു നോക്കുന്നു'വെന്ന് പരിഹസിച്ചു. ആദിത്യ നാഥിനെ പ്രകീര്‍ത്തിക്കാന്‍ അവസരം വിനിയോഗിച്ച അമിത് ഷാ ആരോപണ വിധേയനെ കൂടെ നിര്‍ത്തിയതാണ് വിവാദം കൊഴുക്കാനിടയാക്കിയത്.

Next Story

RELATED STORIES

Share it