Sub Lead

ബംഗാളില്‍ ഉവൈസിയുടെ പാര്‍ട്ടിക്കെതിരേ പ്രചാരണവുമായി മുസ്‌ലിം സംഘടനകള്‍

തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപി കടുത്ത വെല്ലുവിളി നേരിടുന്ന സംസ്ഥാനങ്ങളില്‍ മാത്രം ഈ ഹൈദരാബാദ് രാഷ്ട്രീയക്കാരന്‍ സജീവമാകുന്നത് എന്തുകൊണ്ടാണെന്നും യഹിയ ചോദിച്ചു.

ബംഗാളില്‍ ഉവൈസിയുടെ പാര്‍ട്ടിക്കെതിരേ പ്രചാരണവുമായി മുസ്‌ലിം സംഘടനകള്‍
X

കൊല്‍ക്കത്ത: അസദുദ്ദീന്‍ ഉവൈസി നേതൃത്വം നല്‍കുന്ന എഐഎംഐഎമ്മിന് ലഭിക്കുന്ന ഓരോ വോട്ടും ബിജെപിക്കുള്ള വോട്ടാണെന്ന് പശ്ചിമ ബംഗാള്‍ ഇമാംസ് അസോസിയേഷന്‍ മേധാവി മുഹമ്മദ് യഹിയ. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപി കടുത്ത വെല്ലുവിളി നേരിടുന്ന സംസ്ഥാനങ്ങളില്‍ മാത്രം ഈ ഹൈദരാബാദ് രാഷ്ട്രീയക്കാരന്‍ സജീവമാകുന്നത് എന്തുകൊണ്ടാണെന്നും യഹിയ ചോദിച്ചു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎംഐഎമ്മിന് വോട്ട് ചെയ്യരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ സുപ്രധാന സംഘടനകളിലൊന്നാണ് പശ്ചിമ ബംഗാള്‍ ഇമാംസ് അസോസിയേഷന്‍. ബംഗാളിലെ 40,000 ഓളം പള്ളികളില്‍ 26,000 ത്തില്‍ നിന്നുമുള്ള പണ്ഡിതന്മാര്‍ ഈ അസോസിയേഷനില്‍ അംഗങ്ങളാണ്.

ബംഗാള്‍ രാഷ്ട്രീയത്തില്‍ ഉവൈസിക്ക് സ്ഥാനമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിലെ മന്ത്രിയും ജംഇയത്തുല്‍ ഉലമാ എ ഹിന്ദ് സംസ്ഥാന പ്രസിഡന്റുമായ സിദ്ധീഖുല്ല ചൗധരി വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപോര്‍ട്ട് അനുസരിച്ച് പശ്ചിമ ബംഗാളിലെ മുസ്‌ലിം പണ്ഡിതന്‍മാരും സാമൂഹിക സംഘടനാ പ്രവര്‍ത്തകരും ഉവൈസിയുടെ പാര്‍ട്ടിക്കെതിരേ ശക്തമായ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ്.

കഴിഞ്ഞ ആഴ്ച ഖാരി ഫസ്‌ലുര്‍റഹ്മാന്റെ നേതൃത്വത്തില്‍ പണ്ഡിതന്മാര്‍ യോഗം ചേര്‍ന്നു. 'ആളുകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ആര്‍ക്കും വോട്ടുചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്, ആ തീരുമാനത്തെ സ്വാധീനിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, ഓര്‍ക്കേണ്ടത് ഇത്തവണത്തെ വോട്ട് സംസ്ഥാനത്തിന്റെ ഭാവി മാത്രമല്ല, ഇവിടെ താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ഭാവി കൂടി തീരുമാനിക്കുന്നതായിരിക്കും.

വിദ്വേഷത്തിന്റെ വിത്തുകള്‍ വിതച്ച് സമാധാനം തകര്‍ക്കാനും ആളുകള്‍ക്കിടയില്‍ അവിശ്വാസം തീര്‍ക്കാനുംആഗ്രഹിക്കുന്ന ശക്തികളുണ്ട്. നിരവധി ആളുകള്‍ അവരുടെ മതവിശ്വാസത്തെ ലക്ഷ്യം വച്ചേക്കാം. അതിനാല്‍ ഉത്തരവാദിത്തത്തോടെ വോട്ട് ചെയ്യണമെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.

അഞ്ച് നിയമസഭാ സീറ്റുകളിലെ മുന്നുന്ന വിജയത്തിനു ശേഷം പശ്ചിമ ബംഗാളില്‍ നടക്കുന്ന 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ഉവൈസി വ്യക്തമാക്കിയിരുന്നു. എഐഎംഐഎം തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുസ് ലിം വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തുമെന്നും ഇത് സംസ്ഥാനത്ത് ബിജെപിക്ക് ജയ സാധ്യത വര്‍ധിപ്പിക്കുമെന്നും രാഷ്ട്രീയ വിശകലന വിദഗ്ധരുടെ ഒരു വിഭാഗം വിശ്വസിക്കുന്നു.

Next Story

RELATED STORIES

Share it