Sub Lead

തെലങ്കാന ഫോണ്‍ ചോര്‍ത്തല്‍ കേസ്: ഐബി മുന്‍ മേധാവി പ്രഭാകര്‍ റാവു ഒന്നാംപ്രതി

തെലങ്കാന ഫോണ്‍ ചോര്‍ത്തല്‍ കേസ്: ഐബി മുന്‍ മേധാവി പ്രഭാകര്‍ റാവു ഒന്നാംപ്രതി
X

ഹൈദരാബാദ്: വിവാദമായ തെലങ്കാന ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ഇന്റലിജന്‍സ് ബ്യൂറോ(ഐബി) മുന്‍ മേധാവി ടി പ്രഭാകര്‍ റാവു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസില്‍ ഒന്നാംപ്രതിയായ പ്രഭാകര്‍ റാവു നിലവില്‍ യുഎസിലാണുള്ളതെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. തെലുഗു ടിവി ചാനല്‍ ഉടമ ശ്രാവണ്‍ റാവുവാണ് അനധികൃത ഫോണ്‍ചോര്‍ത്തലിന് സഹായം നല്‍കിയതെന്നാണ് ആരോപണം. പ്രഭാകര്‍ റാവുവിന് പുറമേ കേസിലെ മറ്റൊരുപ്രതിയായ സിറ്റി ടാസ്‌ക് ഫോഴ്‌സിലെ ഉദ്യോഗസ്ഥനായിരുന്ന രാധാ കിഷന്‍ റാവുവിനെതിരേയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രഭാകര്‍ റാവുവിന്റെ ഹൈദരാബാദിലെ വീട്ടിലും തെലുഗു ടിവി ചാനല്‍ ഉടമ ശ്രാവണ്‍ റാവുവിന്റെ വീട്ടിലും കഴിഞ്ഞദിവസം വ്യാപക റെയ്ഡ് നടത്തിയിരുന്നു. ഇരുവരും രാജ്യംവിട്ടതായാതാണ് സൂചന.

ബിആര്‍എസ് സര്‍ക്കാരിന്റെ കാലത്തെ വ്യാപകമായ ഫോണ്‍ചോര്‍ത്തലില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. കേസില്‍ നേരത്തേ എഎസ്പിമാരായ ഭുജംഗറാവു, തിരുപ്പതണ്ണ, ഡിഎസ്പി പ്രണീത് റാവു എന്നിര്‍ അറസ്റ്റിലായിരുന്നു. തെലങ്കാന പോലിസിലെ നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്. കെ ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിന്റെ കാലത്ത് വിവിധ രാഷ്ട്രീയ നേതാക്കളെയും സിനിമാതാരങ്ങളെയും വ്യവസായികളെയും രഹസ്യമായി നിരീക്ഷിച്ചെന്നും ഇതിലൂടെ ശേഖരിച്ച ഇലക്ട്രോണിക് ഡേറ്റകള്‍ ഉപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കണ്ടെത്തല്‍. ഇപ്പോള്‍ തെലങ്കാന മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡി, ബിജെപി, കോണ്‍ഗ്രസ് അംഗങ്ങള്‍ എന്നിവര്‍ക്ക് പുറമേ ബിആര്‍എസ് നേതാക്കളെയും പോലിസ് നിരീക്ഷിച്ചിരുന്നു. ഒരുലക്ഷത്തിലേറെ ഫോണ്‍കോളുകള്‍ ഇവര്‍ ചോര്‍ത്തിയതായാണ് പോലിസ് പറയുന്നത്. ഫോണ്‍ ചോര്‍ത്തലിനു വേണ്ടി

ഇസ്രായേല്‍ നിര്‍മിത ഉപകരണം സ്ഥാപിച്ചതായും ആരോപണമുണ്ട്. 2023ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിആര്‍എസിനെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് അധികാരം പിടിച്ചതിന്റെ പിറ്റേന്ന് തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു. ഐബി മുന്‍ മേധാവിയായിരുന്ന പ്രഭാകര്‍ റാവുവിന്റെ ഉത്തരവനുസരിച്ചാണ് തെളിവുകള്‍ നശിപ്പിച്ചതെന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it