Sub Lead

ലഷ്‌കറെ ത്വയ്ബക്കായി രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി;എന്‍ഐഎ മുന്‍ എസ്പി അറസ്റ്റില്‍

ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന ലഷ്‌കറെ ത്വയ്ബയുടെ രഹസ്യസംഘങ്ങള്‍ക്ക് സഹായം നല്‍കിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.

ലഷ്‌കറെ ത്വയ്ബക്കായി രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി;എന്‍ഐഎ മുന്‍ എസ്പി അറസ്റ്റില്‍
X

ന്യൂഡല്‍ഹി: നിരോധിത സംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ പ്രവര്‍ത്തകന് രഹസ്യ രേഖകള്‍ ചോര്‍ത്തി നല്‍കിയ ദേശീയ അന്വേഷണ ഏജന്‍സിയുടെ മുന്‍ എസ്പിയും ഐപിഎസ് ഓഫിസറുമായ അരവിന്ദ് ദിഗ്വിജയ് നേഗിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. 2011 ബാച്ചില്‍ ഉള്‍പ്പെടുത്തി ഐപിഎസ് നല്‍കിയ ഇയാളെ കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തത്.


ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന ലഷ്‌കറെ ത്വയ്ബയുടെ രഹസ്യസംഘങ്ങള്‍ക്ക് സഹായം നല്‍കിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഇത്തരം സംഘത്തിലൊരാള്‍ക്കാണ് ഇയാള്‍ രഹസ്യവിവരങ്ങള്‍ കൈമാറിയത്. ഹുര്‍റിയത്ത് 'തീവ്രവാദ' ഫണ്ട് കേസടക്കം നിരവധി തീവ്രവാദ കേസുകള്‍ അന്വേഷിച്ചയാളാണ് പിടിയിലായ നേഗി. എന്‍ഐഐയില്‍നിന്ന് മടങ്ങിയ ശേഷം ഹിമാചല്‍ പ്രദേശിലെ ഷിംലയിലാണ് ഇയാള്‍ക്ക് നിയമനം കിട്ടിയത്.


ഇതേ കേസില്‍ കശ്മീര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുര്‍റം പര്‍വേസടക്കം ആറുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.




Next Story

RELATED STORIES

Share it