- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭരണനിർവഹണ സമിതിയും നീതിന്യായവ്യവസ്ഥയും ആർഎസ്‌എസിന്റെ തടവറയിൽ: എസ്‌ആർപി
ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെതിരേയും പൗരത്വ ബില്ലിനെതിരേയും നൽകിയ റിട്ടുകൾ പോലും ഇതുവരെ പരിഗണിച്ചിട്ടില്ല.
കണ്ണൂർ: രാജ്യത്തെ ഭരണനിർവഹണ സമിതിയും നീതിന്യായവ്യവസ്ഥയും ബിജെപിയുടെയും ആർഎസ്‌എസിന്റെയും തടവറയിലാണെന്ന് മുതിർന്ന സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. കേന്ദ്രസർക്കാരിനെതിരായ വിഷയങ്ങൾ ചർച്ച ചെയ്യാൻ പോലും അനുവാദമില്ലെന്നും എസ്‌ആർപി പറഞ്ഞു. പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച 'സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ' സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെതിരേയും പൗരത്വ ബില്ലിനെതിരേയും നൽകിയ റിട്ടുകൾ പോലും ഇതുവരെ പരിഗണിച്ചിട്ടില്ല. വിമർശിക്കാനുള്ള അവകാശം പോലും പാർലമെന്റിലില്ല. വിമർശിക്കാനായി സാധാരണ ഉപയോഗിക്കുന്ന പദങ്ങളെല്ലാം എടുത്തുകളഞ്ഞു. വിഷയം ഉന്നയിക്കുന്നവരെ സസ്‌പെൻഡ് ചെയ്യുകയാണ്. ബിജെപിയുടെ താൽപര്യങ്ങൾ അടിച്ചേൽപിക്കുന്ന ഉപകരണമാക്കി പാർലമെന്റിനെ മാറ്റി.
വിരമിക്കാൻ പോകുന്ന ജഡ്‌ജിമാർ പറയുന്ന വിധികളെല്ലാം വീണ്ടും പരിശോധിക്കേണ്ട അവസ്ഥയാണിന്ന്. അവരെല്ലാം മറ്റുപല പ്രതീക്ഷകളും വെച്ചാണ് ഭരിക്കുന്ന പാർടിയുടെ താത്‌പര്യത്തിന് അനുസരിച്ച് വിധിപറയുന്നത്. സ്വാതന്ത്ര്യസമരമൂല്യങ്ങൾ അട്ടിമറിക്കപ്പെടുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരവേലകളാണ് നടക്കുന്നത്.
സ്വാതന്ത്ര്യ സമരത്തിൽ സാന്നിധ്യമില്ലാത്തവരാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്. സാമ്രാജ്യത്വത്തിനെതിരേ നടന്ന പോരാട്ടങ്ങളെല്ലാം വിസ്‌മൃതിയിലാക്കുന്നു. രാജ്യത്തിന്റെ വിദേശനയത്തെ അമേരിക്കൻ സാമ്രാജ്യത്വത്തിന് അടിയറവെച്ചു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് മോദി സർക്കാർ ഭരണം നിലനിർത്തുന്നത്. മോദി സർക്കാരിന്റെ രാഷ്‌ട്രീയ ഉപകരണങ്ങളാക്കി അന്വേഷണ ഏജൻസികളെ മാറ്റി. റെയ്‌ഡ് നടത്തിയും ഭീഷണിപ്പെടുത്തിയും എതിർക്കുന്നവരുടെ ശബ്‌ദം ഇല്ലായ്‌മ ചെയ്യുകയാണ്. ഇതിൽ അഞ്ച് ശതമാനം കേസുകൾ മാത്രമാണ് കോടതിയിൽ വരുന്നത്. ഇന്ത്യൻ ജനതയാകെ മോദിയുടെ നിരീക്ഷണത്തിലാണ്. രാഷ്‌ട്രീയപ്രവർത്തകർ, ജഡ്‌ജിമാർ, ഉദ്യോഗസ്ഥർ തുടങ്ങി എല്ലാരും നിരീക്ഷണ വലയത്തിനുള്ളിലാണ്. രാജ്യത്തെ മാധ്യമങ്ങളെയും വരുതിയിലാക്കിയിരിക്കുകയാണ്.
മതപരമായ ചടങ്ങുകൾ ഭരണപ്രവർത്തനങ്ങളായി മോദി ഭരണത്തിൽ മാറി. ഇത് തികച്ചും ഭരണഘടനാ ലംഘനമാണ്. യുക്തിക്കും ശാസ്‌ത്രത്തിനും നിരക്കാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. മതനിരപേക്ഷത ഉൾപ്പെടെ അട്ടിമറിച്ച് ചരിത്രത്തെ തിരുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ജനങ്ങളുടെ സമാധാനപരമായ ജീവിതമാണ് ഇതിലൂടെ തകരുന്നത്. അതിനാൽ ഇത്തരം പ്രചാരവേലകൾക്കെതിരെ ജനങ്ങൾ അണിചേരണമെന്നും എസ്‌ആർപി പറഞ്ഞു.
ഗവേഷണ കേന്ദ്രം ചെയർമാൻ എം വി ജയരാജൻ അധ്യക്ഷനായി. എകെജിയുടെ മകൾ ലൈലയെ ആദരിച്ചു. 'സ്വാതന്ത്ര്യത്തിനായി ജനങ്ങൾക്കൊപ്പം' പുസ്‌തകം എസ് രാമചന്ദ്രൻപിള്ള ലൈലക്ക് നൽകി പ്രകാശിപ്പിച്ചു. സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ കവിയൂർ രാജഗോപാലനെയും ചടങ്ങിൽ ആദരിച്ചു. 'സ്വാതന്ത്ര്യസമരവും കമ്യൂണിസ്‌റ്റുകാരുടെ പങ്കും' വിഷയം ഡോ. കെ എൻ ഗണേഷ് അവതരിപ്പിച്ചു. പി ഹരീന്ദ്രൻ സ്വാഗതവും എം പ്രകാശൻ നന്ദിയും പറഞ്ഞു.